Kloo app: യാത്രയ്ക്കിടെ വൃത്തിയുള്ള ടോയ്ലറ്റ് നോക്കി നടക്കേണ്ട… പുതിയ ആപ്പുമായി ശുചിത്വ മിഷന്‍

Kerala's Suchitwa Mission Launches New App: ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ പ്രത്യേക വിഭവങ്ങൾ , മറ്റ് സൗകര്യങ്ങൾ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തും.

Kloo app: യാത്രയ്ക്കിടെ വൃത്തിയുള്ള ടോയ്ലറ്റ് നോക്കി നടക്കേണ്ട... പുതിയ ആപ്പുമായി ശുചിത്വ മിഷന്‍

Restrooms for Travellers, kloo app features

Published: 

27 Oct 2025 | 11:18 AM

തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അടുത്തുള്ള വൃത്തിയുള്ള പൊതു-സ്വകാര്യ ശുചിമുറികൾ എളുപ്പത്തിൽ കണ്ടെത്താനായി കേരള ശുചിത്വ മിഷൻ ‘ക്ലൂ’ (Kloo – Kerala Loo) എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുന്നു. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലെ മികച്ച ശുചിമുറികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

ശുചിത്വ മിഷൻ്റെയും കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ്റെയും (KHRA) സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമാണിത്. റിയൽ ടൈം അപ്‌ഡേറ്റുകളോടെയുള്ള കൃത്യമായ സ്ഥലവിവരങ്ങൾ മാപ്പിൽ ലഭ്യമാക്കും.
ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ആപ്പിൽ രേഖപ്പെടുത്തും. കൂടാതെ ഉപയോക്താക്കൾക്ക് ശുചിമുറിയുടെ വൃത്തി സംബന്ധിച്ച റേറ്റിംഗും അഭിപ്രായങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.

 

Also read – ജോലിസമയം കഴിഞ്ഞും ബോസ് വിളിച്ചാൽ ഫോൺ എടുക്കണം, റൈറ്റ് ടു ഡിസ്‌കണക്ടിന്റെ പേരിൽ വ്യാജ പ്രചരണം

 

ഈ പദ്ധതിയുടെ ഭാഗമാകുന്ന സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾ, റെസ്റ്റോറന്റുകളിലെ പ്രത്യേക വിഭവങ്ങൾ , മറ്റ് സൗകര്യങ്ങൾ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തും. നിലവിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ‘ടേക്ക് എ ബ്രേക്ക്’ കേന്ദ്രങ്ങളും മറ്റ് പൊതുശുചിമുറികളും യാത്രക്കാരുടെ വർദ്ധിച്ച ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് ഈ പുതിയ സംരംഭം.

ഫ്രൂഗൽ സൈൻ്റിഫിക് (Frugal Scientific) എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ‘ക്ലൂ’ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് ഉടൻ ലഭ്യമാകും. ആപ്പിലേക്ക് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ ഈ മാസം (ഒക്ടോബർ) 28 മുതൽ ആരംഭിക്കും.

സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ