KGMCTA Protest: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെജിഎംസിടിഎ

KGMCTA Statewide Protest: മെഡിക്കൽ കോളേജുകളിൽ ധർണ സംഘടിപ്പിക്കുകയും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ മാർച്ച് നടത്തുകയും ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

KGMCTA Protest: അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ; സംസ്ഥാന വ്യാപക പ്രതിഷേധവുമായി കെജിഎംസിടിഎ

Kgmcta Protest

Published: 

23 Sep 2025 | 06:56 AM

തിരുവനന്തപുരം: സംസ്ഥാന വ്യാപക പ്രതിഷേധവുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് കെജിഎംസിടിഎ ഇന്ന് പരസ്യ പ്രതിഷേധം നടത്തുന്നത്.

മെഡിക്കൽ കോളേജുകളിൽ ധർണ സംഘടിപ്പിക്കുകയും തിരുവനന്തപുരത്ത് ഡിഎംഇ ഓഫീസിലേക്ക് കെജിഎംസിടിഎ മാർച്ച് നടത്തുകയും ചെയ്യും. കൂടാതെ പ്രതിഷേധത്തിൻ്റെ ഭാ​ഗമായി മറ്റ് ജില്ലകളിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിലേക്കും മാർച്ച് സംഘടിപ്പിക്കും. രാവിലെ പത്തരയ്ക്കാണ് മാർച്ചും ധർണയും തുടങ്ങുന്നത്. വിഷയത്തിൽ പ്രതിഷേധിച്ച് ഇന്നലെ കരിദിനമായി ആചരിച്ചിരുന്നു.

Also Read: 11 ലക്ഷം തട്ടിപ്പിനിരയായി വീടു വിട്ടു; പാലക്കാട് സ്വദേശിനി മടങ്ങിയെത്തി

സംസ്ഥാനത്തെ പുതിയ മെഡിക്കൽ കോളേജുകളിൽ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎയുടെ ആരോ​പണം. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്ന് താൽക്കാലിക സ്ഥലംമാറ്റം നടത്തി ഈ ഒഴിവുകളിൽ ക്രമക്കേട് നടത്തുകയാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി സേവനങ്ങൾ നിർത്തിവച്ചുള്ള പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്.

സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകർ നേരിടുന്ന നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി ഇക്കഴിഞ്ഞ ഡോക്ടേഴ്സ് ഡേയായ ജൂലൈ ഒന്നിനും സംഘടനം പ്രതിഷേധം നടത്തിയിരുന്നു. ആശങ്കകൾ ഉയർത്തിക്കാട്ടുന്നതിനായി സോഷ്യൽ മീഡിയ കാമ്പെയ്‌നടക്കം നടത്തിയാണ് അവർ പ്രതിഷേധിച്ചത്.

ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു