Kochi Metro : കൊച്ചി മെട്രോയിൽ സാങ്കേതിക തകരാർ; എംജി റോഡിൽ ട്രെയിൻ കുടുങ്ങി, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Kochi Metro Services Partially Disrupted: തകരാറിലായ ട്രെയിൻ ട്രാക്കിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ മെട്രോ അധികൃതർ ഉടനടി ആരംഭിച്ചു. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.

Kochi Metro : കൊച്ചി മെട്രോയിൽ സാങ്കേതിക തകരാർ; എംജി റോഡിൽ ട്രെയിൻ കുടുങ്ങി, ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

Kochi Metro

Published: 

25 Feb 2026 | 10:07 AM

കൊച്ചി: കൊച്ചി മെട്രോയിൽ ട്രെയിൻ സാങ്കേതിക തകരാറിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽ വെച്ചാണ് ഒരു ട്രെയിൻ പ്രവർത്തനരഹിതമായത്. തിരക്കേറിയ സമയത്തുണ്ടായ തകരാർ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

 

നിലവിലെ സാഹചര്യം

 

തകരാറിലായ ട്രെയിൻ ട്രാക്കിൽ നിന്നും നീക്കം ചെയ്യാനുള്ള നടപടികൾ മെട്രോ അധികൃതർ ഉടനടി ആരംഭിച്ചു. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കെട്ടിവലിച്ചു കൊണ്ടുപോകുന്ന ട്രെയിനിന്റെ കുറഞ്ഞ വേഗതയ്ക്കനുസരിച്ചാണ് നിലവിൽ ആലുവ, തൃപ്പൂണിത്തുറ ഭാഗങ്ങളിലേക്കുള്ള മറ്റ് ട്രെയിനുകൾ ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ പല സ്റ്റേഷനുകളിലും ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്.

 

യാത്രക്കാർക്ക് ശ്രദ്ധിക്കാൻ

 

ട്രെയിൻ മുട്ടം യാർഡിൽ എത്തുന്നതോടെ ഗതാഗതം പൂർണ്ണമായും സാധാരണ നിലയിലാകുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചു. പീക്ക് അവറിലെ തിരക്ക് ഒഴിവാക്കാൻ അധികൃതർ ബദൽ സംവിധാനങ്ങൾ നിരീക്ഷിച്ചു വരികയാണ്. “സാങ്കേതിക തകരാർ പരിഹരിച്ച് സർവീസുകൾ പഴയപടിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ശ്രമങ്ങൾ തുടരുകയാണ്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നു,” എന്ന് മെട്രോ വക്താവ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ