Midhun Death: മിഥുന്റെ മരണം; സ്കൂൾ മാനേജ്മെൻ്റിനെ പിരിച്ചുവിട്ടു
Kollam Student Shock Death: എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടിയെടുത്ത് വിദ്യാഭ്യാസ വകുപ്പ്.സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.

Kollam Midhun Death
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നടപടി. സ്കൂൾ മാനേജ്മെൻ്റിനെ പിരിച്ചുവിട്ട് ഭരണം സർക്കാർ ഏറ്റെടുത്തു. മാനേജർരെ പുറത്താക്കിയെന്നും പകരം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് താത്കാലിക ചുമതല നൽകിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തി കേസെടുത്ത ശേഷം മൂവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി ശാസ്താംകോട്ട മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകുകയായിരുന്നു.
സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചപ്പോഴാണ് എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) വെെദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് മരിച്ചത്. കെഎസ്ഇബിയില്‍ നിന്ന് അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛദിച്ച് കുട്ടിയെ താഴെയിറക്കി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തിന് പിന്നാലെ സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ചയുണ്ടായെന്ന വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.