Neduvathoor Well Accident: മദ്യപിച്ച് തർക്കം, അർച്ചന കിണറ്റിൽച്ചാടി…; ശിവകൃഷ്ണൻ്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം

Kollam Neduvathoor Well Accident: അർച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായ കിണറിടിഞ്ഞുവീണ് അപകടമുണ്ടായത്. കിണറിൻ്റെ അരികിൽ നിന്ന് എല്ലാവരും മാറണമെന്ന നിർദ്ദേശം ശിവകൃഷ്ണൻ കേൾക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Neduvathoor Well Accident: മദ്യപിച്ച് തർക്കം, അർച്ചന കിണറ്റിൽച്ചാടി...; ശിവകൃഷ്ണൻ്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം

ശിവകൃഷ്ണൻ, അർച്ചന, അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥൻ സോണി എസ് കുമാർ

Published: 

13 Oct 2025 | 07:08 PM

കൊല്ലം: കിണറ്റിൽച്ചാടിയ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറിടിഞ്ഞ് വീണ് മൂന്നുപേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ശിവകൃഷ്ണനെതിരെ നാട്ടുകാർ. ‘ശിവകൃഷ്ണന്റെ എടുത്തുചാട്ടമാണ് എല്ലാത്തിനും കാരണം’ എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. യുവതിയുടെ സുഹൃത്തായ ശിവകൃഷ്ണന്റെ അശ്രദ്ധയും ഇയാൾ കിണറിനടുത്തേക്ക് പോയതുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാരുടെയും ദൃക്‌സാക്ഷികളും സംഭവത്തിൽ പ്രതികരിച്ചത്.

നെടുവത്തൂർ സ്വദേശിനി അർച്ചന, സുഹൃത്ത് ശിവകൃഷ്ണൻ, കൊട്ടാരക്കര അഗ്നിരക്ഷാസേന യൂണിറ്റിലെ ഉദ്യോഗസ്ഥൻ സോണി എസ് കുമാർ എന്നിവരാണ് ഇന്നലെ കിണറിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ഞായറാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. അർച്ചന കിണറ്റിൽ ചാടിയ വിവരം മക്കളാണ് അധികൃതരെ അറിയിക്കുന്നത്. ഉടൻ തന്നെ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മദ്യപിച്ചുള്ള തർക്കമാണ് അർച്ചന കിണറ്റിൽ ചാടിയത്

അർച്ചനയും മൂന്നു മക്കളും മാത്രമാണ് നെടുവത്തൂരിലെ വീട്ടിൽ താമസിക്കുന്നത്. അർച്ചനയുടെ സുഹൃത്താണ് ശിവകൃഷ്ണൻ. ഇയാൾ ഇവിടേക്ക് ഇടയ്ക്കിടെ വരാറുണ്ടെന്നാണ് വിവരം. ഇന്നലെ ഉച്ചയോടെ മദ്യക്കുപ്പിയുമായാണ് ഇയാൾ വീട്ടിൽവന്നത്. തുടർന്ന് വൈകുന്നേരം വരെ മദ്യപിക്കുകയായിരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് മദ്യക്കുപ്പി കാണാതായതാണ് വഴക്കിന് തുടക്കമായത്.

വീട്ടിനുള്ളിൽവെച്ച മദ്യക്കുപ്പി അർച്ചന മാറ്റിവെച്ചെന്നാണ് ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി ഇരുവരും വലിയ തർക്കവും ഒടുവിൽ വഴക്കുമായി. തുടർന്ന് അർച്ചനയെ ശിവകൃഷ്ണൻ മർദ്ദിക്കുകയും ചെയ്തു. മർദ്ദനമേറ്റതിൻ്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. മർദ്ദനം സഹിക്കാൻ വയ്യാതെയാണ് അർച്ചന കിണറ്റിൽച്ചാടിയത്. പിന്നീട് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. മരണപ്പെട്ട സോണിയാണ് അർച്ചനയെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയത്.

അപകടത്തിന് തൊട്ടുമുമ്പ് അഗ്നിരക്ഷാസേനാംഗങ്ങൾ അർച്ചനയുമായി സംസാരിച്ചതായും വിവരമുണ്ട്. തുടർന്ന് അർച്ചനയെ സുരക്ഷിതമായി മുകളിലേക്ക് കയറ്റുന്നതിനിടെയാണ് അപ്രതീക്ഷിതമായ കിണറിടിഞ്ഞുവീണ് അപകടമുണ്ടായത്. കിണറിൻ്റെ അരികിൽ നിന്ന് എല്ലാവരും മാറണമെന്ന നിർദ്ദേശം ശിവകൃഷ്ണൻ കേൾക്കാതെ വന്നതാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Us
Related Stories
PM Narendra Modi Kerala Visit : കൊച്ചിയിൽ മോദി തരംഗം: 10,800 കോടിയുടെ വികസന പദ്ധതികൾ; എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ തുടക്കം
Wayanad Tunnel Road Project: വയനാട് തുരങ്ക പാത നിർമ്മാണം സുപ്രീം കോടതിയിലേക്ക്; പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ഹർജി
​Gas Cylinder Hoarding: ഗ്യാസ് സിലിണ്ടർ പൂഴ്ത്തി വയ്ക്കുന്നവർ ജാ​ഗ്രതൈ… പിടികൂടാൻ സ്ക്വാഡ് എത്തും, പിടിവീണാൻ പണികിട്ടും
Train Reel Issue: ട്രെയിനിൽ നിന്ന് റീൽസ് എടുത്ത് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു, രണ്ടുപേർക്കെതിരേ കേസ്
Kerala Weather Alert: വേനൽമഴ കിട്ടി, പക്ഷെ ചൂട് കുറയുമോ? പുതിയ കാലാവസ്ഥാ മാറ്റം ഇതാ
Kerala Lottery Result: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
അഞ്ച് മിനുട്ടിൽ 20 ചപ്പാത്തി ഉണ്ടാക്കാം, വഴിയുണ്ട്
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
സിബിഎസ്ഇ ചോദ്യപേപ്പറിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തപ്പോള്‍ കിട്ടിയത് യൂട്യൂബ് ചാനല്‍? പരിശോധിക്കുമെന്ന് ബോര്‍ഡ്‌
വീട്ടുകാരോടും കൂട്ടുകാരനുമൊപ്പം; സഞ്ജു സാംസണ്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച വീഡിയോ
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌