AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അഥീനയുടെ ‘ഗുരു’ ഗ്രീഷ്മ, എല്ലാരീതികളും ശ്രദ്ധിച്ചു മനസിലാക്കി, അൻസിലിൽ പ്രയോഗിച്ചു

സാമ്പത്തിക തർക്കവും പുതിയ ആൺ സുഹൃത്തുമായുള്ള ബന്ധമാണ് അൻസിലിനെ ഇല്ലാതാക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്.

അഥീനയുടെ ‘ഗുരു’ ഗ്രീഷ്മ, എല്ലാരീതികളും ശ്രദ്ധിച്ചു മനസിലാക്കി, അൻസിലിൽ പ്രയോഗിച്ചു
Kothamangalam Ansil Murder
sarika-kp
Sarika KP | Updated On: 02 Aug 2025 14:18 PM

കോതമം​ഗലം: ആൺസുഹൃത്തിന് വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അഥീനയുടെ കൊലപാതക രീതികൾ നെയ്യാറ്റിന്‍കര ഷാരോണ്‍–ഗ്രീഷ്മ കേസിനു സമാനം. കാമുകനെ ഇല്ലാതാക്കാൻ ​ഗ്രീഷ്മ പ്രയോഗിച്ച വഴിയും അതിന് തിരഞ്ഞെടുത്ത കീടനാശിനിയായ പാരക്വിറ്റിനെക്കുറിച്ചും അഥീന മനസിലാക്കിയത് മാദ്ധ്യമങ്ങളിലൂടെയാണ്.

ആർക്കും സംശയം തോന്നാത്ത രീതിയിൽ കൊലപാതകം നടത്താൻ പാരക്വിറ്റ് മികച്ചതാണെന്ന് വ്യക്തമായതോടെയാണ് അഥീന അൻസലിനെ ഇല്ലാതാക്കാനും ഇത് തന്നെ തിരഞ്ഞെടുത്തത്. ഇത് ശരീരത്തിനകത്ത് കടന്നാൽ ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്ന് അഥീന മനസിലാക്കിയിരുന്നു. തുടർന്ന് വ്യക്തമായ പ്ലാനിംഗോടെ അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തിൽ കളനാശിനി ചേർത്ത് നൽകുകയായിരുന്നു.

Also Read:കോഴിക്കോട് വനാതിർത്തിയിൽ പശുവിനെ മേയ്ക്കാന്‍ പോയ സ്ത്രീ മരിച്ചനിലയിൽ

കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. എന്നാൽ ഇതിനിടെയിൽ സാമ്പത്തിക തർക്കവും പുതിയ ആൺ സുഹൃത്തുമായുള്ള ബന്ധവുമാണ് അൻസിലിനെ ഇല്ലാതാക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. അൻസിലിനെതിരെ അഥീന മുൻപും പരാതി നൽകിയിരുന്നു. തന്നെ അൻസിൽ മർദ്ദിച്ചെന്നാണ് അഥീന പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഈ കേസ് രണ്ടാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. പണം നൽകാമെന്ന ഉറപ്പിന്‍മേലായിരുന്നു കേസ് പിന്‍വലിച്ചത്. എന്നാല്‍ ഈ തുക നല്‍കാന്‍ അന്‍സില്‍ തയ്യാറാകാതിരുന്നതും അഥീന കൊലപ്പെടുത്താൻ കാരണമായി.അഥീനയ്ക്ക് നിരവധി യുവാക്കളുമായി അടുപ്പമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്.

അമ്മയുടെ മരണശേഷം വീട്ടിൽ തനിച്ചായ അഥീന രാത്രി അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെയാണ് വിഷം നൽകിയത്. കുടിക്കാനായി ചോദിച്ച വെള്ളത്തിൽ കളനാശിനി ശീതളപാനീയത്തിൽ ചേർത്ത് നൽകുകയായിരുന്നു. ഇതോടെ അബോധാവസ്ഥയിലായതോടെ അൻസിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് യുവതി പോലീസിനെയും ബന്ധുക്കളെയും അറിയിച്ചു. തുടർന്ന് പോലീസും ബന്ധുക്കളും എത്തി ആംബുലൻസിൽ അൻസിലിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

‌കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടിനാണ് അൻസിൽ മരണപ്പെട്ടത്. ആംബുലൻസിൽ വച്ച് അദീന വിഷം നൽകിയെന്ന് അൻസിൽ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതാണ് കേസിൽ വഴിത്തിരവായത്. പിന്നാലെ അദീനയുടെ വീട്ടിൽ വിഷം വാങ്ങിയതിന്റേയും സൂക്ഷിച്ചതിന്റേയും തെളിവുകള്‍ പോലീസിനു ഇന്നലെത്തന്നെ ലഭിച്ചിരുന്നു.