AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam Special Trains Reservation: ഓടിതളരണ്ട! ഓണം സ്‌പെഷ്യൽ ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു; അറിയാം വിശദമായി

Onam Special Trains Reservation Ticket Booking: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷൻ-കൊല്ലം-മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ തുടങ്ങിയ ട്രെയിനുകളിലുമാണ് മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചിരിക്കുന്നത്.

Onam Special Trains Reservation: ഓടിതളരണ്ട! ഓണം സ്‌പെഷ്യൽ ട്രെയിനുകളിൽ റിസർവേഷൻ ആരംഭിച്ചു; അറിയാം വിശദമായി
Special TrainImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 02 Aug 2025 14:22 PM

ചെന്നൈ: ഓണക്കാലം അടുത്തിരിക്കെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു. അനുവദിച്ച പ്രത്യേക തീവണ്ടികളിൽ റിസർവേഷൻ ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു. എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് തീവണ്ടികളിലും മംഗളൂരു ജങ്ഷൻ-കൊല്ലം-മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ തുടങ്ങിയ ട്രെയിനുകളിലുമാണ് മുൻകൂട്ടിയുള്ള റിസർവേഷൻ ആരംഭിച്ചിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നുമുതൽ റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ ഏതെല്ലാം

06119 ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര എക്‌സ്പ്രസ് (ഓഗസ്റ്റ് 27, സെപ്റ്റംബർ മൂന്ന്, സെപ്റ്റംബർ 10 എന്നീ തീയതികളിൽ സർവീസ് നടത്തുന്നു)

06120 കൊല്ലം- ചെന്നൈ സെൻട്രൽ പ്രതിവാര എക്‌സ്പ്രസ് (ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11 എന്നീ തീയതികളിൽ സർവീസ് നടത്തുന്നു)

06041 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ നാല്, ആറ്, 11, 13 തീയതികളിൽ സർവീസ് നടത്തുന്നു)

06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് (ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ അഞ്ച്, ഏഴ്, 12, 14 തീയതികളിൽ സർവീസ് നടത്തുന്നു)

06047 മംഗളൂരു ജങ്ഷൻ- കൊല്ലം എക്‌സ്പ്രസ് (ഓഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, എട്ട് തീയതികളിൽ സർവീസ് നടത്തുന്നു)

06048 കൊല്ലം-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ് (ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത് തീയതികളിൽ സർവീസ് നടത്തുന്നു)

ഓഗസ്റ്റ് രണ്ട് മുതൽ റിസർവേഷൻ ആരംഭിച്ച ട്രെയിനുകൾ

06547 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (ഓഗസ്റ്റ് 13, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ സർവീസ് നടത്തുന്നു)

06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (ഓഗസ്റ്റ് 14, 28, സെപ്റ്റംബർ നാല് തീയതികളിൽ സർവീസ് നടത്തുന്നു)

06523 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ് (ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ ഒന്ന്, എട്ട്, 15 തീയതികളിൽ സർവീസ് നടത്തുന്നു)

06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ് (ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട്, ഒമ്പത്, 16 തീയതികളിൽ സർവീസ് നടത്തുന്നു)