Kottayam Pallickathodu Accident: കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം; മാതാപിതാക്കളും ഡ്രൈവറും രക്ഷപ്പെട്ടു

Kottayam Pallickathodu Student Accident Death: ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടക്കുമ്പോൾ ജയിംസാണ് കാറോടിച്ചിരുന്നത്. ആനിക്കാട് പള്ളി റോഡിലേക്ക് കാർ തിരിക്കുന്നതിനിടെയാണ് കുളത്തിലേക്ക് മറിയുകയായിരുന്നു.

Kottayam Pallickathodu Accident: കാർ കുളത്തിലേക്ക് മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം; മാതാപിതാക്കളും ഡ്രൈവറും രക്ഷപ്പെട്ടു

പ്രതീകാത്മക ചിത്രം

Published: 

05 Jun 2025 | 07:28 AM

കോട്ടയം പള്ളക്കത്തോട് നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറി‍ഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം. അതേസമയം കാറിലുണ്ടായിരുന്ന മാതാപിതാക്കളും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. പള്ളിക്കത്തോട് ചെങ്ങളം ചന്ദ്രൻകുന്നേൽ ജയിംസ് ജോസഫിന്റെയും ബീന ജയിംസിന്റെയും മകൻ ജെറിൽ ജയിംസ് (19) ആണ് അപകട്ടിൽ മരിച്ചത്. ഇന്നലെ രാത്രിയോടെ 8.15ന് ആണ് അപകടം സംഭവിച്ചത്.

ജെറിലിന്റെ അനുജൻ ജസ്റ്റിനെ റാന്നിയിലെ സ്കൂളിൽ പ്ലസ് വണ്ണിൽ ചേർത്തതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടക്കുന്നത്. ചല്ലോലി ജംക്‌ഷനിലെ ജലവിതരണ പദ്ധതിയുടെ 30 അടിയോളം താഴ്ചയുള്ള കുളത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടക്കുമ്പോൾ ജയിംസാണ് കാറോടിച്ചിരുന്നത്. ആനിക്കാട് പള്ളി റോഡിലേക്ക് കാർ തിരിക്കുന്നതിനിടെയാണ് കുളത്തിലേക്ക് മറിയുകയായിരുന്നു.

അപകടം അറിഞ്ഞ നാട്ടുകാരെത്തി കാർ മുങ്ങിപ്പോകാതിരിക്കാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെ മുൻവശത്തുണ്ടായിരുന്ന ജയിംസും ഡ്രൈവർ പള്ളിക്കത്തോട് സ്വദേശി രജീഷും പുറത്തിറങ്ങുകയായിരുന്നു. പിൻവശത്തെ സീറ്റിലായിരുന്നു ജെറിലും അമ്മ ബീനയും ഉണ്ടായിരുന്നത്. എന്നാൽ, നാട്ടുകാർ ഉയർത്തിയ കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ ഡോർ തുറന്നുപോയിരുന്നു.

ഇതിലൂടെ ബീന വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനെത്തിയ അതിഥിത്തൊഴിലാളിയാണ് ബീനയെ രക്ഷിച്ചത്. എന്നാൽ ജെറിൽ ഇരുന്ന ഭാഗത്തെ ഡോർ തുറക്കാൻ സാധിക്കാതെ വന്നതാണ് മരണത്തിന് കാരണമായത്. കാർ കുളത്തിലേക്ക് താഴ്ന്നുപോവുകയും ചെയ്തു. അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഒരു മണിക്കൂറോളം ശ്രമിച്ചാണ് ജെറിലിനെ പുറത്തെടുത്തത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്