AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

High Court Judge Vehicle in Reel: റീലിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം; യുവ അഭിഭാഷകനെതിരെ കാരണം കാണിക്കൽ നോട്ടീസ്

High Court judge's official vehicle in reel: 30 സെക്കന്റ് വരുന്ന റീല്‍ ആരംഭിക്കുന്നത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം കാണിച്ചുകൊണ്ടാണ്. ഇതുകൂടാതെ ഹൈക്കോടതിയുടെ അകത്ത് നിന്നുള്ള രംഗങ്ങളും റീലിൽ ഉണ്ട്.

High Court Judge Vehicle in Reel: റീലിൽ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം; യുവ അഭിഭാഷകനെതിരെ കാരണം കാണിക്കൽ നോട്ടീസ്
Nithya Vinu
Nithya Vinu | Published: 05 Jun 2025 | 07:21 AM

കൊച്ചി: എന്റോള്‍മെന്റ് ദിനത്തില്‍ ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങള്‍ ഉപയോ​ഗിച്ച് റീൽ ചെയ്ത യുവ അഭിഭാഷകനെതിരെ നടപടി. ചാവക്കാട് മുതുവട്ടൂര്‍ സ്വദേശിയായ മുഹമ്മദ് ഫായിസ് എന്ന വ്യക്തിക്കെതിരെയാണ് അഡ്വക്കേറ്റ്‌സ് ആക്ട് സെക്ഷന്‍ 35 പ്രകാരം ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ജഡ്ജിയുടെ വാഹനം ഉൾപ്പെടുത്തിക്കൊണ്ട് റീല്‍സ് ചിത്രീകരിച്ചതിന് അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സില്‍ കാരണം കാണിക്കൽ നോട്ടീസ് നൽകി. നീതിന്യായവകുപ്പിന്റെ അന്തസ്സിനെ കളങ്കപ്പെടുത്തുന്ന പ്രവർത്തിയാണ് അഭിഭാഷകനിൽ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂൺ ഒന്നാം തീയതിയാണ് മുഹമ്മദ് ഫായിസ് അഭിഭാഷകനായി എന്റോൾ ചെയ്തത്. അതേ ദിവസം തന്നെ റീൽ ചിത്രീകരിക്കുകയായിരുന്നു. 30 സെക്കന്റ് വരുന്ന റീല്‍ ആരംഭിക്കുന്നത് ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനം കാണിച്ചുകൊണ്ടാണ്. ഇതുകൂടാതെ ഹൈക്കോടതിയുടെ അകത്ത് നിന്നുള്ള രംഗങ്ങളും റീലിൽ ഉണ്ട്.