Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് നിർണായക ദിനം; ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
Rahul Mamkootathil Bail Plea: ചോദ്യം ചെയ്യലിന് രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യമടക്കം കോടതിയെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, അറിയിക്കും. അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടന്നതെന്ന ആരോപണം തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം. കസ്റ്റഡിയിൽ ശേഷം രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി (Rahul Mamkootathil Bail Plea) ഇന്ന് തിരുവല്ല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. ജാമ്യ ഹർജിയിൽ വിശദമായ വാദം ഉണ്ടാകും. എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി വിധി പറയുക. കസ്റ്റഡിയിൽ ശേഷം രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ചോദ്യം ചെയ്യലിന് രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യമടക്കം കോടതിയെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, അറിയിക്കും. അതേസമയം നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് നടന്നതെന്ന ആരോപണം തെളിയിക്കാനാകും പ്രതിഭാഗത്തിന്റെ ശ്രമം. കോടതിയിൽ ഹാജരാക്കും മുമ്പ് ഇന്നലെ ഉച്ചയ്ക്ക് രാഹുലിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ വൻ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് കയറും മുൻപ് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും രാഹുൽ പ്രതികരിച്ചില്ല.
ALSO READ: ‘രാഹുല്‍ ബലാത്സംഗം ചെയ്തുവെന്നത് അതിശയകരം, അയ്യായിരം രൂപ പരാതിക്കാരി കെഎസ്‌യുവിന് സംഭാവന നല്‍കി’
അതിനിടെ രാഹുലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ സൈബർ അധിക്ഷേപം നടത്തിയതിന് കേസെടുത്തിരുന്നു. രാഹുലിൻ്റെ ഉറ്റ സുഹൃത്തും കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാനെതിരെയാണ് കേസെടുത്തിരിക്കുന്നത്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട സൈബർ പോലീസിൻറേതാണ് നടപടി. യുവതിയുടെ ചാറ്റുകൾ ഉൾപ്പെടെ പുറത്തുവിട്ടാണ് ഫെനി പോസ്റ്റ് പങ്കുവച്ചത്.