Railway Update : ചെങ്ങന്നൂർ-മാവേലിക്കര സെക്ഷനിൽ പാലം പണി; കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം
Kerala Railway Update : നവംബർ 22നും 23നുമാണ് കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. 22-ാം തീയതി ഒരു ട്രെയിൻ സർവീസ് പൂർണമായും റദ്ദാക്കി
ആലപ്പുഴ: ചെങ്ങന്നൂർ-മാവേലിക്ക സെക്ഷനിലെ പാലം പണിയെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തും. നവംബർ 22, 23 തീയതികളിലാണ് സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തക. ഒരു ട്രെയിൻ റദ്ദാക്കുമെന്നും ബാക്കി സർവീസുകൾ ഭാഗികമായും റാദ്ദാക്കുമെന്നും മറ്റുള്ളവ വഴിതിരിച്ചു വിടുമെന്നാണ് റെയിൽവെ അറിയിച്ചിരുക്കുന്നത്. പാലത്തിലെ സ്റ്റീൽ ഗർഡറുകൾ മാറ്റി പകരം പി എസ് സി ഗർഡറുകൾ സ്ഥാപിക്കുന്ന പണികൾക്ക് വേണ്ടിയാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്.
പൂർണമായും റദ്ദാക്കിയ സർവീസ്
ചെങ്ങന്നൂർ-മാവേലിക്കര സക്ഷനിലെ പണിയെ തുടർന്ന് ഒരു ട്രെയിൻ സർവീസ് മാത്രമാണ് റെയിൽവെ റദ്ദാക്കിട്ടുള്ളത്. നവംബർ 22-ാം തീയതി രാത്രി 9.05നുള്ള കൊല്ലം-എറണാകുളം ജങ്ഷൻ എക്സ്പ്രസ് സർവീസാണ് പൂർണമായും റദ്ദാക്കിട്ടുള്ളത്.
ഭാഗികമായി റദ്ദാക്കിയ സർവീസുകൾ
നവംബർ 22
നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് (16366) കായംകുളം വരെ സർവീസ് നടത്തും. കായംകുളത്തിനും കോട്ടയത്തിനുമിടയിൽ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12695) കോട്ടയം വരെ സർവീസ് നടത്തൂ. കോട്ടയത്തിനും തിരുവനന്തപുരത്തിനുമിടയിൽ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. ഈ ട്രെയിൻ്റെ തിരികെയുള്ള സർവീസ് തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ (12696) കോട്ടയത്ത് നിന്നും പുറപ്പെടും.
നവംബർ 23
മധുര-ഗുരുവായൂർ എക്സ്പ്രസ് (16327) കൊല്ലം വരെ സർവീസ് നടത്തൂ. കൊല്ലത്തിനും ഗുരുവായൂരിനുമിടയിൽ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി. തിരികെയുള്ള ഗുരുവായൂർ-മധുര എക്സ്പ്രസ് (16328) കൊല്ലത്ത് നിന്നുമാണ് ആരംഭിക്കുക
വഴി തിരിച്ചുവിടുന്ന സർവീസുകൾ
ചെങ്ങന്നൂർ-മാവേലിക്കര സെക്ഷനിൽ പണി നടക്കുന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിനുകൾ കായംകുളത്ത് നിന്നും ആലപ്പുഴ വഴി സർവീസ് നടത്തും. പകരം ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നീ സ്റ്റോപ്പുകൾ അധികമായി അനുവദിക്കും.
- തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12624)
- തിരുവനന്തപുരം നോർത്ത്- ശ്രീ ഗംഗാനഗർ വീക്ക്ലി എക്സ്പ്രസ് (16312)
- തിരുവനന്തപുരം നോർത്ത്- ലോകമാന്യ തിലക് ടെർമിനസ് വീക്ക്ലി സെപ്ഷ്യൽ (01464)
- തിരുവനന്തുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് (16319)
- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629)
- കന്യാകുമാരി-ദിബ്രുഗജ് വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22503)
- തിരുവനന്തപുരം സെൻട്രൽ-രാമേശ്വരം അമൃത എക്സ്പ്രസ് (16343)
- തിരുവനന്തപുരം നോർത്ത്- നിലമ്പൂർ രോ് രാജ്യറാണി എക്സ്പ്രസ് (16349)
- തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347)