AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kollam Gas Cylinder Blast: കൊല്ലം തങ്കശ്ശേരിയിൽ വൻ തീപിടിത്തം: നാല് വീടുകൾ കത്തിനശിച്ചു

Fire Erupts in Kollam's Thankassery: ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ലെന്നത് ആശ്വാസമാണ്. ഈ അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ.

Kollam Gas Cylinder Blast: കൊല്ലം തങ്കശ്ശേരിയിൽ വൻ തീപിടിത്തം: നാല് വീടുകൾ കത്തിനശിച്ചു
Fire Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 20 Nov 2025 22:00 PM

കൊല്ലം: കൊല്ലം ജില്ലയിലെ തങ്കശ്ശേരി ആൽത്തറ മൂടിൽ വൻ തീപിടിത്തം ഉണ്ടായി. സംഭവത്തിൽ നാല് വീടുകൾക്ക് തീപിടിക്കുകയും ഇവ പൂർണ്ണമായും കത്തി നശിക്കുകയും ചെയ്തെന്നാണ് വിവരം. തീ വീടുകളിൽ നിന്ന് മറ്റ് കെട്ടിടങ്ങളിലേക്കു അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്നത് ആശങ്ക പടർത്തുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത് എന്ന് പ്രദേശവാസികൾ പറയുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തീ ആളിക്കത്തുകയും സമീപത്തെ വീടുകളിലേക്ക് പടരുകയുമായിരുന്നു എന്നാണ് സംഭവസ്ഥലത്തുള്ളവർ വ്യക്തമാക്കുന്നത്.

സംഭവം അറിഞ്ഞ ഉടൻ തന്നെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തീയണയ്ക്കാൻ തീവ്ര ശ്രമം തുടരുകയാണ് പോലീസും നാട്ടുകാരും ഫയർ ഫോഴ്സും. ആളപായമുണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ലെന്നത് ആശ്വാസമാണ്. ഈ അപകടത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൂട്ടൽ. വീടുകളിലെ മുഴുവൻ സാധന സാമഗ്രികളും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പോലീസിനും അഗ്നിരക്ഷാ സേനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്.