MLA M Vincent: ‘വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്‍റെ ഫലം’; പുതുപ്പള്ളിയിലെത്തി എംഎൽഎ എം വിന്‍സെന്‍റ്
Kovalam MLA M Vincent: വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിൻസെന്റ് പറഞ്ഞു.
കോട്ടയം: നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ വിഴഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. ഇതിനിടെയിൽ തുറമുഖത്തിന്‍റെ ക്രെഡിറ്റുമായി ബന്ധപ്പെട്ട രാഷ്ട്രിയ വിവാദത്തിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് കോവളം എംഎൽഎ എം വിന്‍സെന്‍റ്. ഇന്ന് പുലർച്ചയോടെയാണ് എംഎൽഎ പുതുപ്പള്ളിയിലെത്തി കല്ലറ സന്ദര്‍ശച്ചത്. തുടർന്ന് കല്ലറയിൽ പുഷ്പാർച്ചന നടത്തി.
ചാണ്ടി ഉമ്മൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിഴിഞ്ഞം തുറമുഖം ഉമ്മൻചാണ്ടിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചുവേണം തുറമുഖം ഉദ്ഘാടനം ചെയ്യേണ്ടതെന്നും എം വിൻസെന്റ് പറഞ്ഞു. വികസനകാര്യത്തിൽ രാഷ്ട്രീയം പറഞ്ഞ് സ്വന്തം നേട്ടമാക്കി മാറ്റുന്നത് സിപിഎമ്മിന് ഗുണകരമാകുമെങ്കിലും നാടിന് ഗുണകരമാകില്ലെന്നും എം വിന്‍സെന്‍റ് പറഞ്ഞു. റോഡ്-റെയിൽ കണക്ടിവിറ്റിയില്ലാതെയാണ് കമ്മീഷനിങ് ചെയ്യുന്നതെന്നും എം വിന്‍സെന്‍റ് എംഎൽഎ കൂട്ടിച്ചേർത്തു.
ഇവിടെ നിന്നാകും വിൻസെന്റെ വിഴിഞ്ഞത്തേക്ക് പോകുക. തുറമുഖം സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലെ എംഎല്‍എ എന്ന നിലയില്‍ വിന്‍സെന്റിന് സ്റ്റേജില്‍ ഇരിപ്പിടമുണ്ട്. ശശി തരൂര്‍ എംപിയാണ് കോണ്‍ഗ്രസില്‍ നിന്ന് ക്ഷണം ലഭിച്ച മറ്റൊരാള്‍. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേര് നല്‍കണമെന്ന് വിന്‍സെന്റ് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതൊക്കെ ഓരോരുത്തരുടെ ആഗ്രഹങ്ങള്‍ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുതുപ്പള്ളി സന്ദർശനത്തിലൂടെ സംസ്ഥാന സർക്കാരിന് മറുപടി നൽകുകയാണ് കോണ്‍ഗ്രസ്.