Kozhikode Beypore Speed Boat Service: കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് ഇനി വെള്ളത്തില്‍ കുതിച്ചുപായാം; വേണ്ടത് 15 മിനിറ്റ് മാത്രം

Kozhikode-Beypore speed boat service details: കോഴിക്കോട് നിന്നു ബേപ്പൂരിലേക്കുള്ള ജലഗതാഗതം ഇനി അതിവേഗത്തില്‍. 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ടിലൂടെ എത്താനാകും. ഒരു ബോട്ടില്‍ 13 പേര്‍ക്ക് യാത്ര ചെയ്യാനാകും

Kozhikode Beypore Speed Boat Service: കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് ഇനി വെള്ളത്തില്‍ കുതിച്ചുപായാം; വേണ്ടത് 15 മിനിറ്റ് മാത്രം

Kozhikode Beypore Speed Boat Service

Published: 

27 Dec 2025 | 01:30 PM

കോഴിക്കോട്: കോഴിക്കോട് നിന്നു ബേപ്പൂരിലേക്കുള്ള ജലഗതാഗതം ഇനി മിന്നുംവേഗത്തില്‍. കോഴിക്കോട്-ബേപ്പൂര്‍ സ്പീഡ് ബോട്ട് സര്‍വീസിന് കഴിഞ്ഞ ദിവസമാണ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. കോഴിക്കോടിന്റെ ടൂറിസം മേഖലയില്‍ സ്പീഡ് ബോഡ് സര്‍വീസ് പുതിയ അനുഭവമാകുമെന്ന് അദ്ദേഹം പറഞ്ഞു. മലബാറിന്റെ കടല്‍ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് സ്പീഡ് ബോട്ട് സര്‍വീസ് മികച്ച അനുഭവമാകും.

പദ്ധതി വ്യാപിപ്പിക്കും

കോഴിക്കോട് ജില്ല മുഴുവനായി പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു. കൂടുതല്‍ സൗകര്യങ്ങളുള്ള സ്പീഡ് ബോട്ട് സര്‍വീസ് ഭാവിയില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാദ്യമായാണ് കോഴിക്കോട്-ബേപ്പൂര്‍ റൂട്ടില്‍ ഇത്തരത്തില്‍ സ്പീഡ് ബോട്ട് സര്‍വീസ് തുടങ്ങുന്നത്.

15 മിനിറ്റ്, 13 പേര്‍

മിതമായ വേഗത്തില്‍ 15 മിനിറ്റ് കൊണ്ട് കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലേക്ക് സ്പീഡ് ബോട്ടിലൂടെ എത്താനാകും. ഒരു ബോട്ടില്‍ പരമാവധി 13 പേര്‍ക്ക് യാത്ര ചെയ്യാനാകും. യാത്രക്കാര്‍ക്ക് വിവിധ പാക്കേജുകള്‍ തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്. എല്ലാവിധ സുരക്ഷസംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

Also Read: Cochin Carnival 2025: പാപ്പാഞ്ഞിയെ കത്തിക്കുന്നത് കാണണ്ടേ! കൊച്ചിൻ കാർണിവലിന് പോകുന്നവർ അറിയാൻ

സര്‍വീസ് എങ്ങനെ?

കോഴിക്കോട് ബീച്ചില്‍ നിന്ന് ബേപ്പൂരിലെത്തും. തുടര്‍ന്ന് തിരികെ കോഴിക്കോട്ടേക്ക് തിരിച്ചെത്തും. ഈ രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കോറല്‍ 01, കോറല്‍ 02 എന്നീ രണ്ട് സ്പീഡ് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. പുതുവര്‍ഷത്തില്‍ 20 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന രണ്ട് ക്രൂയിസ് സര്‍വീസുകളും തുടങ്ങും. രാവിലെ ഒമ്പതിന് സര്‍വീസ് ആരംഭിക്കും. 100 രൂപയാണ് ഒരാളുടെ യാത്രാനിരക്ക്.

Related Stories
Kerala Lottery Result: കാരുണ്യയില്‍ പരീക്ഷിച്ചോ? 1 കോടി കിട്ടിയാല്‍ സ്റ്റാറ്റസ് മാറും
Sabarimala Gold Scam: ‘ഇനിയും വേട്ടയാടിയാല്‍ ഞാൻ ആത്മഹത്യ ചെയ്യും, എന്‍റെ പേരില്‍ പെറ്റിക്കേസ് പോലും ഇല്ല’; വികാരാധീനനായി മണി
Lali James: ‘പണപ്പെട്ടി’ കണ്ടില്ല; മയപ്പെടുത്തി ലാലി, തൃശ്ശൂർ മേയർ വിവാദത്തിൽ സസ്പെൻഷന് പിന്നാലെ തിരുത്തൽ
Kozhikode Women Assault: 28കാരിയായ ഗർഭിണിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു, ക്രൂരപീഡനം; ഒപ്പംതാമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
Kerala Panchayat Presidentship Election: പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; ആകെയുള്ളത് 941 പഞ്ചായത്തുകൾ
Lali James: തൃശൂരില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയ വനിതാ കൗണ്‍സിലര്‍ക്കെതിരെ നടപടി; ലാലി ജയിംസിന് സസ്‌പെന്‍ഷന്‍
ദിവസവും ഒരു വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?
ഗര്‍ഭിണികള്‍ക്ക് പേരയ്ക്ക കഴിക്കാമോ?
ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
ആ പാല്‍ പായ്ക്കറ്റുകളില്ലെല്ലാം കൊടുംമായം? മുംബൈയില്‍ നിന്നുള്ള ദൃശ്യങ്ങള്‍
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ