AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Trawling Ban : ട്രോളിങ് നിരോധനം എന്നാൽ എന്ത്? ഈ സമയത്ത് പരമ്പരാഗത മത്സ്യബന്ധനം അനുവദിക്കുമോ?

Trawling Different from Traditional Fishing: മത്സ്യങ്ങള്‍ പെരുകണമെങ്കില്‍ അവയ്ക്ക് കൃത്യമായ പ്രജനനം നടക്കണം. അതിന് അനുവദിക്കുന്നതിനാണ് ഈ നിയന്ത്രണം. മത്സ്യങ്ങളുടെ പ്രജനന സമയമാണ് ട്രോളിങ് നിരോധനം ഉള്ളത്.

Kerala Trawling Ban : ട്രോളിങ് നിരോധനം എന്നാൽ എന്ത്? ഈ സമയത്ത് പരമ്പരാഗത മത്സ്യബന്ധനം അനുവദിക്കുമോ?
TrawlingImage Credit source: Freepik
aswathy-balachandran
Aswathy Balachandran | Updated On: 09 Jun 2025 15:53 PM

തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തില്‍ ട്രോളിങ് നിരോധനമാണ്. എല്ലാ വര്‍ഷവും കേരളത്തില്‍ ട്രോളിങ് നിരോധനം ഉണ്ടാകാറുണ്ട്. നീണ്ടകര പാലത്തിന്റെ സ്പാനുകൾ പ്രതീകാത്മകമായി ചങ്ങലയ്ക്കിടുന്നതോടെ പുലർച്ചെ 12 മണിക്ക് ഔദ്യോഗികമായി നടപ്പിലാക്കും. ഈ കാലയളവിൽ, പരമ്പരാഗത മത്സ്യബന്ധന കപ്പലുകൾക്ക് മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടുകൾ കേരളത്തിന്റെ തീരദേശ ജലാതിർത്തി വിട്ടു പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, കർശനമായ പാലിക്കൽ ഉറപ്പാക്കാൻ പട്രോളിംഗ് ശക്തമാക്കാനും പദ്ധതിയിട്ടിട്ടുണ്ട്. മത്സ്യ സമ്പത്തിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണെന്ന് നമുക്കെല്ലാം അറിയാം. യഥാര്‍ത്ഥത്തില്‍ അതെന്താണെന്ന് പലര്‍ക്കുമറിയില്ല എന്നതാണ് സത്യം.

Also read – ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിന് ഇനി ‘സ്വറെയിൽ’; ഉപയോ​ഗിക്കേണ്ടത് എങ്ങനെ?

ട്രോളിങ് ഒരു നിരോധനത്തിന്റെ പേരല്ല

 

വലിയ വലകള്‍ ഉപയോഗിച്ച് കടലിന്റെ അടിത്തട്ട് വരെ ചെന്ന് മത്സ്യ സമ്പത്തിനെ തുടച്ചെടുക്കുന്ന തരത്തിലുള്ള മീന്‍പിടുത്ത രീതിയാണ് ട്രോളിങ്. ട്രോളര്‍ എന്ന ബോട്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് വലവീശുന്ന ഭാഗത്തെ മത്സ്യ സമ്പത്തിനെ മുഴുവന്‍ വലക്കുള്ളിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വേണ്ടതും വേണ്ടാത്തതുമെല്ലാം വലയ്ക്കുള്ളിലെത്തും.

 

എന്തിന് ട്രോളിങ്

 

മത്സ്യങ്ങള്‍ പെരുകണമെങ്കില്‍ അവയ്ക്ക് കൃത്യമായ പ്രജനനം നടക്കണം. അതിന് അനുവദിക്കുന്നതിനാണ് ഈ നിയന്ത്രണം. മത്സ്യങ്ങളുടെ പ്രജനന സമയമാണ് ട്രോളിങ് നിരോധനം ഉള്ളത്. ഈ സമയത്ത് മത്സ്യങ്ങല്‍ മുട്ടയിട്ട് പെരുകുകയും മത്സ്യങ്ങക്കുഞ്ഞുങ്ങള്‍ മുട്ട വിരിഞ്ഞ് പുറത്തിറങ്ങുകയും ചെയ്യും.

എല്ലാത്തരം മീന്‍പിടുത്തത്തിനും ബാധകമാണോ?

 

ഈ സമയത്ത് എല്ലാത്തരം മീന്‍പിടുത്തത്തിനും നിയന്ത്രണമില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് ചെറുവള്ളങ്ങളിലും മറ്റ് സാധാരണ ഉപകരണങ്ങള്‍ ഉപയോഗിച്ചും മത്സ്യ ബന്ധനം നടത്താന്‍ ഈ സമയത്ത് അനുമതിയുണ്ട്.

 

കേരളത്തിലെ ട്രോളിങ്

 

ജൂണ്‍ ആദ്യം മുതല്‍ ജൂലൈ അവസാനം വരെയാണ് സാധാരണ ട്രോളിങ് നിയന്ത്രണം കേരളത്തില്‍ ഉള്ളത്. 52 – 60 ദിവസത്തേക്കാണ് ഈ നിയന്ത്രണം സാധാരണ ഉണ്ടാവുക. ഈ സമയത്ത് മുട്ടയിടാന്‍ തീരക്കടലുകളിലേക്ക് എത്തുന്ന മത്സ്യങ്ങളെ സംരക്ഷിക്കാനും മത്സ്യക്കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ അവസരം നല്‍കാനും ഇത് സഹായിക്കുന്നു.