AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vizhinjam Port: ചരിത്ര നിമിഷം! ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞത്ത് ബർത്ത് ചെയ്തു, വാട്ടർ സല്യൂട്ടേകി സ്വീകരണം

MSC Irena at Vizhinjam Port: മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളായി അറിയപ്പെടുന്നത്. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും മുമ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു.

Vizhinjam Port: ചരിത്ര നിമിഷം! ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞത്ത് ബർത്ത് ചെയ്തു, വാട്ടർ സല്യൂട്ടേകി സ്വീകരണം
Nithya Vinu
Nithya Vinu | Updated On: 09 Jun 2025 | 10:21 AM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് വീണ്ടും ചരിത്രനിമിഷം. ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന തുറമുഖത്ത് ബർത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയായിരുന്നു ബർത്തിംഗ്. തൃശ്ശൂർ സ്വദേശിയായ ക്യാപ്റ്റൻ വില്ലി ആന്‍റണിയാണ് എംഎസ്‍സി ഐറീനയുടെ ക്യാപ്റ്റൻ.

വാട്ടർ സല്യൂട്ടേകിയാണ് എംഎസ്‌സി ഐറിനയെ സ്വീകരിച്ചത്. 16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇവയിൽ 3,000 – 5000 കണ്ടെയ്നറുകള്‍ വിഴിഞ്ഞത്തിറക്കുമെന്നാണ് വിവരം. ജൂൺ മൂന്നിന് രാത്രി ഏഴ് മണിയോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിൽ എത്തിയത്. ആറ് ദിവസം വിഴിഞ്ഞം പുറംകടലിൽ കാത്തുനിന്ന ശേഷം ഇന്നാണ് ബർത്തിംഗിന് അനുമതിയായത്. രണ്ട് ദിവസത്തോളം ചരക്ക് നീക്കവുമായി ബന്ധപ്പെട്ട് കപ്പൽ ഇവിടെയുണ്ടാകും.

എംഎസ്‍സി ഐറീനയ്ക്ക് 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുണ്ട്. 24,000 മീറ്റർ ഡെക്ക് ഏരിയയുള്ള കപ്പലിൽ 24,346 ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനാകും. 35 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. ഒരു സൗത്ത് ഏഷ്യൻ തുറമുഖത്ത് ഐറീനയെത്തുന്നത് ഇതാദ്യമാണ്. ക്യാപ്റ്റൻ വില്ലി ആന്‍റണിയെ കൂടാതെ മറ്റൊരു മലയാളിയും ക്രൂവിൽ ഉണ്ട്. വിഴിഞ്ഞത്ത് ബർത്ത് ചെയ്യുന്ന 347ആമത് കപ്പലാണ് എംഎസ്‍സി ഐറീന.

മെഡിറ്റേറിയൻ ഷിപ്പിംഗ് കമ്പനിയുടെ ഐറീന സീരീസിലുള്ള കപ്പലുകളാണ് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളായി അറിയപ്പെടുന്നത്. ഇതേ സീരിസിലുള്ള എംഎസ്‍സി തുർക്കിയും മിഷേൽ കപ്പലിനിയും മുമ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയിരുന്നു. ചൈനയിലും കൊറിയയിലും പോയി സിംഗപ്പൂരിൽ തിരികെ എത്തിയ ശേഷമാണ് എം എസ് സി ഐറീന വിഴിഞ്ഞത്ത് എത്തുന്നത്.