Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും

Kozhikode Deepak Death Case Accused Shimjitha Arrest : ദീപക്കിൻ്റെ മരണത്തിന് ശേഷം ഷിംജിത ഒളിവിൽ പോയിരുന്നു. വിദേശത്ത് കടക്കാനിരിക്കെയാണ് പ്രതിയെ പോലീസ് വടകരയിൽ നിന്നും പിടികൂടിയത്

Kozhikode Deepak Death : ദീപക് ജീവനൊടുക്കിയ സംഭവം; ഷിംജിത അറസ്റ്റിൽ, പിടിയിലായത് ബന്ധുവീട്ടിൽ നിന്നും

Shimjitha Arrest

Updated On: 

21 Jan 2026 | 08:35 PM

കോഴിക്കോട് : ബെസിൽ വെച്ച് ലൈംഗികാതിക്രമം നടന്നുയെന്ന് ആരോപിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത് സംഭവത്തിൽ പ്രതിയെ പിടികൂടി. മുസ്ലീം ലീഗ് വനിത നേതാവ് ഷിംജിത മുസ്തഫയെ  വടകരയിലെ ബന്ധുവീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാനിരിക്കെയാണ് പ്രതിയെ പോലീസ് ബന്ധുവീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുന്നത്. ലൈംഗികാതിക്രമം നടന്നുയെന്ന് ആരോപിച്ചുകൊണ്ട് ഷിംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് കോഴിക്കോട് സ്വദേശിയായ ദീപക് ആത്മഹത്യ ചെയ്യുന്നത്. സംഭവത്തിൽ ഷിംജിത കോഴിക്കോട് ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.

വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുവതിക്കെതിരെ ദീപക്കിൻ്റെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലായിരുന്നു ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. നേരത്തെ മംഗലാപുരം വഴി പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് കരുതി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ അതിന് മുമ്പ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവായിരുന്നു മരിച്ച ദീപക്. ജോലിക്ക് ശേഷം ബസിൽ വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ദീപിക് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. തുടർന്ന് അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. വീഡിയോ പ്രചരിച്ചതോടെ യുവാവ് മാനസിക സംഘർഷത്തിലായി, തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സോഷ്യൽ മീഡിയ റീച്ചിന് വേണ്ടിയാണ് യുവതി ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പറഞ്ഞുകൊണ്ട് നിരവധി പേർ ഷിംജിതയ്ക്കെതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.

Loading...
Unable to load recommendations.
Follow Us
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ