Nedumbassery Airport Arrest: ‘ബാഗേജിൽ എന്താണ്… ബോംബ്’, യാത്ര മുടങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Kozhikode Native Arrest In Nedumbassery Airport: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിൻറെ യാത്രയാണ് ബോംബാണെന്ന മറുപടിയിൽ മുടങ്ങി പോയത്.
കൊച്ചി: ബാഗേജിൽ കനം കൂടുതൽ, എന്താണെന്ന് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല യാത്രക്കാരൻ്റെ ഞെട്ടിക്കുന്ന മറുപടിക്ക് പിന്നാലെ അറസ്റ്റ്. ബാഗേജിൽ കനം കൂടുതലാണല്ലോ, എന്താണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. യാത്രക്കാരൻ്റെ മുറപടിയാകട്ടെ എല്ലാം തകിടം മറിച്ചു. എന്നാൽ ചോദ്യം ഇഷ്ടപെടാതെ ബോംബാണെന്നാണ് കോഴിക്കോട് സ്വദേശിയായ യാത്രക്കാരൻ നൽകിയ മറുപടി. ഇതോടെ യാത്ര മുടങ്ങി പിന്നാലെ അറസ്റ്റും.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. കോലാലംപൂരിലേക്ക് പുറപ്പെട്ട തായ് എയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ കോഴിക്കോട് സ്വദേശി റഷീദിൻറെ യാത്രയാണ് ബോംബാണെന്ന മറുപടിയിൽ മുടങ്ങി പോയത്. യാത്രക്കാരനെതിരെ പോലീസ് കേസ് എടുത്തു.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ലഗേജിൽ നിശ്ചിത പരിധിയിൽ കൂടുതൽ സാധനങ്ങളുണ്ടായാൽ ഒഴിവാക്കാൻ ആവശ്യപ്പെടുന്നത് സാധാരണമാണ്. എന്നാൽ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരൻറെ പെട്ടെന്നുള്ള മറുപടിയാണ് യാത്ര മുടക്കിയത്. ബോംബ് ഭീഷണിയുണ്ടായാൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്ന വ്യോമയാന നിയമത്തിൻറെ അടിസ്ഥാനത്തിലാണ് നടപടി.
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും
സംസ്ഥാനത്ത് ഇന്നും താപനില ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. ഉയർന്ന താപനിലയ്ക്കൊപ്പം ഈർപ്പമുള്ള വായുവും ഉണ്ടാവും. അതുകൊണ്ട് തന്നെ അസ്വസ്ഥതതയുള്ള കാലാവസ്ഥയ്ക്കും ചൂടിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ഇന്ന് ചൂട് കൂടുമെന്നതിനാൽ സൂര്യാഘാതം, സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.