Kozhikode Siblings Death: വൈദ്യുതിലൈന്‍ പൊട്ടി തോളില്‍ വീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

Rain Death in Kozhikode: തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതോടെ വൈദ്യുതിലൈന്‍ പൊട്ടി കുട്ടികളുടെ തോളിലേക്ക് വീണു.

Kozhikode Siblings Death: വൈദ്യുതിലൈന്‍ പൊട്ടി തോളില്‍ വീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

നിഥിന്‍ ബിജു, ഐവിന്‍ ബിജു

Published: 

25 May 2025 | 09:17 PM

കോഴിക്കോട്: ശക്തമായ കാറ്റിനെ തുടര്‍ന്ന് വൈദ്യുതിലൈന്‍ പൊട്ടി തോളിലേക്ക് വീണ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. താമരശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രന്‍കുന്നേലിന്റെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവരാണ് മരിച്ചത്.

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയതായിരുന്നു ഇരുവരും. മീന്‍ പിടിക്കുന്നതിനിടെ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് മറിയുകയായിരുന്നു. ഇതോടെ വൈദ്യുതിലൈന്‍ പൊട്ടി കുട്ടികളുടെ തോളിലേക്ക് വീണു. ഇരുവരെയും ഉടന്‍ തന്നെ കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, കനത്ത മഴയുടെ സാഹചര്യത്തില്‍ പുറത്തിറങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ കാറ്റില്‍ മരക്കൊമ്പ് വീണും മറ്റും വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുക്കിടക്കാനോ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

Also Read: Kerala Monsoon: മഴയില്‍ വലഞ്ഞ് കേരളം; ഒരു മരണം, സംസ്ഥാനത്താകെ കനത്തനാശനഷ്ടം

ലൈന്‍ പൊട്ടിവീണാല്‍ പരിസര പ്രദേശങ്ങളിലും വൈദ്യുതപ്രവാഹം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അടുത്തേക്ക് പോകുകയോ സ്പര്‍ശിക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല. വൈദ്യുതിലൈന്‍ പൊട്ടിക്കിടക്കുന്നതോ അപകടമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ വിളിച്ചറിയിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ