Kozhikode youth’s Kidnapped case: അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയിട്ട് അഞ്ച് ദിവസം, കണ്ടെത്താനാകാതെ പൊലീസ്, മലപ്പുറത്തെന്ന് സൂചന

Kozhikode youth’s Kidnapped case: മൊബൈൽ നെറ്റ് വർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസിപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ അന്വേഷണം ഊർജിതമാക്കി. ജില്ലയിലും മലപ്പുറത്തെയും വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Kozhikode youth’s Kidnapped case: അനൂസ് റോഷനെ തട്ടിക്കൊണ്ട് പോയിട്ട് അഞ്ച് ദിവസം, കണ്ടെത്താനാകാതെ പൊലീസ്, മലപ്പുറത്തെന്ന് സൂചന
Published: 

21 May 2025 | 07:26 AM

കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. കൊടുവള്ളി പരപ്പാറ സ്വദേശി അനൂസ് റോഷനെയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ട് പോയത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും അനൂസിനെ കണ്ടെത്താനായിട്ടില്ല.

മൊബൈൽ നെറ്റ് വർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ യുവാവിനെ താമസിപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ഇടങ്ങളിൽ അന്വേഷണം ഊർജിതമാക്കി. ജില്ലയിലും മലപ്പുറത്തെയും വിവിധ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉത്തരമേഖല ഐജി രാജ്പാൽ മീണ, റൂറൽ എസ്പി കെ.ഇ.ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ശനിയാഴ്ചയാണ് അനൂസ് റോഷനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയത്.  സംഭവവുമായി ബന്ധപ്പെട്ട് അനൂസ് റോഷന്റെ മാതാവ് നൽകിയ പരാതിയിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി കരിമണ്ണുകുഴിയിൽ മുഹമ്മദ് ഷാഫിയെ ആണ് അറ‌സ്റ്റ് ചെയ്ത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.

ALSO READ: രണ്ടാമത് കറി ചോദിച്ചിട്ട് നൽകിയില്ല; കട്ടപ്പനയിൽ ഹോട്ടലിൽ കൂട്ടത്തല്ല്

ശനിയാഴ്ച വൈകുന്നേരം 4 മണിയോടെ ആയുധങ്ങളുമായി കാറിൽ എത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. KL 65 L8306 നമ്പർ കാറിലാണ് സംഘം യുവാവിന്റെ വീട്ടിൽ എത്തിയത്. ഇവര്‍ കടന്നുകളയുന്നതിന്‍റെ ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്ന് ലഭിച്ചു.  അനൂസ് റോഷൻ്റെ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. വിദേശത്ത് വെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായാണ് അനിയനെ തട്ടിക്കൊണ്ട് പോയെതെന്നാണ് നിഗമനം.

ആദ്യം അനൂസിന്‍റെ പിതാവിനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം ശ്രമിച്ചത്. അത് തടയാന്‍ എത്തിയപ്പോഴാണ് അനൂസിന് നേരെ തിരിഞ്ഞതെന്ന് മാതാവ് ജമീല മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ട് പോകലിന് പിറകില്‍ കുഴല്‍പ്പണ ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നും മൂന്ന് പേര്‍ക്കായി അജ്മൽ റോഷൻ ലക്ഷങ്ങൾ കൊടുക്കാനുണ്ടെന്നും ജമീല പറഞ്ഞു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍