Ramya Hridas: ചിറയൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്, പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് കെപിസിസി

KPCC Issues Warning to Ramya Haridas MLA : സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎക്ക് കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയെ താക്കീത് ചെയ്തു. രമ്യ ഹരിദാസിനൊപ്പം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും...

Ramya Hridas: ചിറയൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്, പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് കെപിസിസി

Sunny Joseph, Ramya Haridas

Updated On: 

23 Sep 2026 | 01:56 AM

തിരുവനന്തപുരം :  സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിക്ക് ഏറെ നാണക്കേട് ഉണ്ടാക്കിയ ചിറയിൻകീഴ് കയ്യാങ്കളി സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎക്ക് കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയെ താക്കീത് ചെയ്തു. രമ്യ ഹരിദാസിനൊപ്പം ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും പാർട്ടിയുടെ താക്കീത് ലഭിച്ചിട്ടുണ്ട്. എം.എൽ.എയുടെ സന്തത സഹചാരിയായിരുന്ന പാളയം പ്രദീപിനെ സ്റ്റാഫ് ആക്കരുത് എന്നും പാർട്ടി രമ്യയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും എംഎൽഎയും തമ്മിൽ പരസ്പരം യോജിച്ച് പ്രവർത്തിക്കണമെന്നും കയ്യാങ്കളി സംഭവവുമായി ബന്ധപ്പെട്ട് ഇനി ഒരു പ്രതികരണവും പാടില്ല എന്നും ഇതുമായി ബന്ധപ്പെട്ട് ഉണ്ടായ കേസുകളെല്ലാം പിൻവലിക്കണം എന്നും ഇരു വിഭാഗത്തോടും കെപിസിസി നിർദേശം നൽകിയിട്ടുണ്ട്. എം എം ഹസ്സൻ നേതൃത്വം നൽകിയ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കെപിസിസിയുടെ ഈ നടപടി വന്നിരിക്കുന്നത്.

Also Read : എക്​സൈസ് കേസ്: ആന്റോ അ‌ഗസ്റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

ഇതോടൊപ്പം തന്നെ പ്രശ്ന പരിഹാരം ഉറപ്പാക്കുന്നതിന് വേണ്ടി മൂന്നാംക സമിതിയെയും പാർട്ടി നിയോഗിച്ചിട്ടുണ്ട്. പാലോട് രവി, എം വിൻസെന്റ്, നെയ്യാറ്റിൻകര സനൽ, കെ എസ് ശബരിനാഥൻ എന്നിവരാണ് ഈ സമിതിയിലെ അംഗങ്ങൾ. ഇരു വിഭാഗത്തെയും പ്രത്യേകമായി കേട്ട് പ്രശ്നത്തിൽ ഉണ്ടാക്കും. അധികാരത്തിലെത്തി വളരെ കുറ‍‍ച്ച് ദിവസങ്ങൾ മാത്രം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ ഒരു എം.എൽ.എ തന്നെ കയ്യാങ്കളി സംഭവത്തിൽ ഉൾപ്പെടുകും അതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വരുകയും ചെയ്തത് പാർട്ടിക്കും സർക്കാരിന്റെ ശോഭയ്ക്കും ഏറെ മങ്ങൽ ഏൾപ്പിച്ചിരുന്നു.

പാർട്ടിക്ക് മുന്നണിക്ക് ആകെ നാണക്കേടായ ചിറയിൻകീഴ് സംഭവത്തിൽ രമ്യ ഹരിദാസ് എംഎൽഎയെ പരമാവധി സംരക്ഷിച്ചു ഉറപ്പാക്കാനാണ് കെപിസിസി ശ്രമിച്ചത്. എംഎൽഎക്കെതിരെ നടപടി വേണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യ ഉയർന്നിരുന്നു എങ്കിലും താക്കീതിൽ ഒതുക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. മറുഭാഗത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ പാളയം പ്രദീപിന് സ്റ്റാഫ് ആക്കരുത് എന്ന് ആവശ്യം കൂടി പാർട്ടി മുന്നോട്ടു വച്ചതോടെ പ്രശ്നം രമ്യതയിലേക്ക് എത്തിക്കാം എന്നാണ് കണക്കുകൂട്ടൽ. നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് രമ്യയുടെ സഹായിയായിരുന്ന പാളയം പ്രദീപിനെയും കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സഖാവിനെയും പാർട്ടിയുടെ പ്രാഥമികതത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

English Summary

The KPCC has issued a warning to Ramya Haridas regarding the scuffle at Chirayinkeezhu, an incident that caused significant embarrassment to the party in the state. KPCC President Sunny Joseph warned that such incidents must not be repeated.

Loading...
Unable to load recommendations.
Follow Us
Related Stories
Private Bus: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി
കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു
മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു ; കോഴിക്കോട് പ്രവർത്തിക്കാൻ നീക്കം, പാർട്ടിക്ക് കത്ത് നൽകി
Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി
ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്
പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി