KPCC Reorganisation List : കെപിസിസി പുനഃസംഘടനയായി; ജംബോ പട്ടികയിൽ 13 വൈസ് പ്രസിഡൻ്റുമാരും 58 ജനറൽ സെക്രട്ടറിമാരും
KPCC Reorganisation Jumbo List : ആറ് പേരടങ്ങുന്ന രാഷ്ട്രീകാര്യ സമിതി പട്ടികയും പുറത്ത് വിട്ടു. ബിജെപിയിൽ നിന്നും കോൺഗ്രസിലേക്കെത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി സ്ഥാനം നൽകി

Congress Flag
തിരുവനന്തപുരം : കെപിസിസി പുനഃസംഘടിപ്പിച്ചു. എല്ലാ പ്രാവശ്യത്തെ പോലെയും ഇത്തവണയും ജംബോ പട്ടികയാണ് പുറത്ത് വിട്ടത്. 13 വൈസ് പ്രസിഡൻ്റുമാരും 58 ജനറൽ സെക്രട്ടറിമാരും ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയ്ക്കാണ് എഐസിസി അധ്യക്ഷൻ അനുമതി നൽകിയത്. കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ, പാലക്കാട് എംപി വികെ ശ്രീകണ്ഠൻ, ഇടുക്കി ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എകെ മണി, സിപി മുഹമ്മദ് എന്നിവരെയാണ് ആറംഗ രാഷ്ട്രീയകാര്യ സമതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മാർക്സിസ്റ്റ് പാർട്ടി ഭരണം തുടരുമെന്ന വിവാദ ഓഡിയോയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച പാലോട് രവിയെ കെപിസിസി വൈസ് പ്രസിഡൻ്റ് സ്ഥാനം നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും എം ലിജുവിനെ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉയർത്തി. ഇവർക്ക് പുറമെ ടി ശരത്ചന്ദ്ര പ്രസാദ്, എറണാകുളം എംപി ഹൈബി ഈഡൻ, വിടി ബലറാം, വിപി സജീന്ദ്രൻ, മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എഎ ഷുക്കൂർ, കോവളം എംഎൽഎ എം വിൻസൻ്റ്, റോയി കെ പൗലോസ്, ജെയ്സൺ ജോസഫ് എന്നിവരാണ് മറ്റ് വൈസ് പ്രസിഡൻ്റുമാർ. ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യറെ കെപിസിസി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
കെപിസിസി പുനഃസംഘടന പട്ടിക
Hon’ble Congress President has approved the proposal for the inclusion of additional members in the Political Affairs Committee and the appointment of Vice Presidents, Treasurer, and General Secretaries of the Kerala Pradesh Congress Committee, as enclosed, with immediate effect. pic.twitter.com/b3Fgl3LyNY
— INC Sandesh (@INCSandesh) October 16, 2025