KSEB Power Crisis: ഉത്തരേന്ത്യയിൽ നിന്നും കിട്ടില്ല, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

KSEB Power Crisis: പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നിട്ടും ഉപയോഗം കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ലയങ്ങളുടെ തകരാറ് മൂലം മൂന്നു കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്‍റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്.

KSEB Power Crisis: ഉത്തരേന്ത്യയിൽ നിന്നും കിട്ടില്ല, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

പ്രതീകാത്മക ചിത്രം

Updated On: 

23 Sep 2026 | 07:43 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഉടൻ വൈദ്യുതി കിട്ടില്ല. ഡൽഹി, ഉത്തർപ്രദേശം, ഒഡീഷ, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി കെഎസ്ഇബി ഡയറക്ടർമാർ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ല. ഇതോടെ വരുംദിവസങ്ങളിലും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടർന്നേക്കാം.

ഹിമാചൽപ്രദേശിൽ നിന്നും കിട്ടില്ല

ഹിമാചൽപ്രദേശിൽ നിന്ന് വൈദ്യുതി കൊണ്ടുവരുമെന്ന് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒക്ടോബർ വരെ അവർക്ക് പഞ്ചാബുമായി കരാറുണ്ട്. അതിന് ശേഷം കേരളത്തിന് വൈദ്യുതി നൽകുന്നത് പരിഗണിക്കുമെന്നാണ് പറഞ്ഞത്.

പ്രതിസന്ധി ഒറ്റയടിക്ക് തീരില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മഴ വന്നിട്ടും ഉപയോഗം കുറഞ്ഞിട്ടും വൈദ്യുതി നിയന്ത്രണം തുടരുകയാണ്. ലയങ്ങളുടെ തകരാറ് മൂലം മൂന്നു കമ്പനികളിൽ നിന്ന് വൈദ്യുതി കിട്ടിയില്ലെന്നാണ് വിവരം. ഇങ്ങനെ 413 മെഗാവാട്ടിന്‍റെ കുറവുണ്ടായെന്നാണ് കെഎസ്ഇബി വൃത്തങ്ങള്‍ പറയുന്നത്.

ALSO READ: ചിറയൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിന് താക്കീത്, പാളയം പ്രദീപിനെ സ്റ്റാഫാക്കരുതെന്ന് കെപിസിസി

റിപ്പോർട്ട് കൈമാറും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പരിഹാര നിർദേശങ്ങളും ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് മന്ത്രി സണ്ണി ജോസഫ് മുഖ്യമന്ത്രിക്ക് കൈമാറും. കെഎസ്ഇബി ചെയർമാൻ എം.ജി രാജമാണിക്യമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ആണവനിലയ സാധ്യതയും, പുതിയ ജലവൈദ്യുത പദ്ധതികളുടെ വിവരങ്ങളും, അടുത്ത പത്ത് വർഷത്തെ വൈദ്യുതി ലഭ്യത, സോളർ വഴിയുള്ള സ്വയം പര്യാപ്ത തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഭാവിയിലെ ഊർജ്ജ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പുതിയ വിഭവങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്നതാണ് ഈ റിപ്പോർട്ട്. ആണവോർജ്ജ സാധ്യതകൾ പഠിക്കുന്നതിനൊപ്പം പുതിയ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ നടപ്പിലാക്കാനും നിർദേശമുണ്ട്. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിപ്പിച്ച് വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നും റിപ്പോർട്ടിൽ പറയുന്നു.

വൈദ്യുതി നിയന്ത്രണം

കടുത്ത ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലും രാത്രികാലങ്ങളിൽ ചെറിയ രീതിയിലുള്ള വൈദ്യുതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ മഴ കനക്കുന്നതും കേന്ദ്ര വിഹിതത്തിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുന്നതും നിലവിലെ പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

English Summary:

Kerala State Electricity Board is unlikely to receive additional power immediately from northern Indian states to avoid electricity restrictions in Kerala. Discussions held by KSEB directors with officials in Delhi, Uttar Pradesh, Odisha, and Himachal Pradesh did not yield any significant results.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി