KSRTC: ഉയരും കൂടും തോറും, യാത്രക്കാർക്ക് ദുരിതം..!: ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി

KSRTC Reduce Step Height: തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനോ, 40സെന്റിമീറ്ററിൽ കൂടാനോ പാടില്ലെന്നാണ് മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും പറയുന്നത്. വ്യാപകമായി പരാതി ഉയർന്നതിന് പിന്നാലെയാണ് നീക്കം.

KSRTC: ഉയരും കൂടും തോറും, യാത്രക്കാർക്ക് ദുരിതം..!: ചവിട്ട് പടിയുടെ ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി

KSRTC

Published: 

10 Jun 2025 | 10:41 AM

തിരുവനന്തപുരം: ഇനി മുതൽ ബസിൽ വലിഞ്ഞുകയറണ്ട. കെഎസ്ആ‍ർടിസി (KSRTC) ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാൻ നി‍ർദേശം. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമിട്ട് കണക്കിലെടുത്താണ് നടപടി. യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസിൽ കയറി ഇറങ്ങുന്നതിന് ചവിട്ട് പടിയുടെ ഉയരം കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് അധികൃതർ നിർദ്ദേശിച്ചു. വ്യാപകമായി പരാതി ഉയർന്നതിന് പിന്നാലെയാണ് നീക്കം. ആരോ​ഗ്യമുള്ളവർക്ക് പോലും കെസ്ആർടിസി ബസുകളുടെ പടികൾ കയറാൻ ബുദ്ധിമുട്ടാണെന്നും, അപ്പോൾ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിരുന്നു.

തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനോ, 40സെന്റിമീറ്ററിൽ കൂടാനോ പാടില്ലെന്നാണ് മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും പറയുന്നത്. എന്നാൽ പഴയ ബസുകളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ട്. ഈ വിഷയത്തിൽ മെക്കാനിക്കൽ ജീവനക്കാരുടെ അഭിപ്രായമാണിത്. ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടികാണുന്നത്. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥയിൽ പറയുന്നുണ്ട്.

കെഎസ്ആർടിസി ബസ് ലൈവായി ട്രാക്ക് ചെയ്യാം ഈ ആപ്പിലൂടെ

കെഎസ്ആർടിസി ബസ് എവിടെയെത്തിയെന്ന് അറിയാതെ വിഷമിക്കുന്നവർക്ക് ആപ്പുമായി അധികൃതർ. “Chalo – Live Bus Tracking App” എന്നണ് ഈ ആപ്പിൻ്റെ പേര്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഇത് ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിങ്ങൾ പോകേണ്ട ബസുകൾ എവിടെയാണെന്ന് മനസ്സിലാക്കാൻ ലൊക്കേഷൻ ആവശ്യമായതിനാൽ ആപ്പിന് ലൊക്കേഷൻ ആക്സസ് ചെയ്യാനുള്ള അനുവാദം ഉപയോ​ഗിക്കുമ്പോൾ നൽകേണ്ടതുണ്ട്.

ആപ്പ് ഉപയോ​ഗിക്കേണ്ടത്

ആപ്പ് ഇൻസ്റ്റാൾ ചെയ്തവർക്ക് ബസ് ട്രാക്ക് ചെയ്യുന്നതിന് ഹോം പേജിലെ Find and track your bus എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ശേഷം ട്രാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോപ്പ് തിരഞ്ഞെടുക്കുക. കറന്റ് ലൊക്കേഷനിൽ നിങ്ങൾ യാത്രപുറപ്പെടുന്ന സ്ഥലം രേഖപ്പെടുത്താം. തൊട്ടടുത്ത ലൈനിൽ എവിടേക്കാണ് യാത്ര പോകേണ്ടത് എന്നും നൽകാൻ ഓപ്ഷനുണ്ട്. തീയ്യതിയും സമയവും ആവശ്യമെങ്കിൽ മാറ്റി പ്രൊസീഡ് എന്ന ഓപ്ഷൻ നൽകുക. ഇതോടെ യാത്ര ചെയ്യാനാവുന്ന വിവിധ ബസ് സർവ്വീസുകളുടെ വിവരങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

 

 

Follow Us
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ക്യാരറ്റും ബീറ്റ്‌റൂട്ടും വെന്ത് കിട്ടുന്നില്ലേ? ഇതൊരു നുള്ള് ചേർക്കൂ
ചെമ്പരത്തി പൂ കൊണ്ട് രസം തയ്യാറാക്കിയാലോ, റെസിപ്പി ഇതാ
പട്ടാള കിച്ചണിൽ ആന കേറി തിന്നത് ഉപ്പ്, എന്തിനായിരുന്നു?
പാലക്കാട് ഉള്‍പ്പെടെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പിന്നീട്; തേടുന്നത് സ്വതന്ത്രരെ
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 24 മണിക്കൂറിനുള്ളില്‍; പ്രതിപക്ഷ നേതാവ് പറയുന്നു
ജിം സന്തോഷ് കൊലപാതകക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊലപ്പെടുത്തി