AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC students concession: കെഎസ്ആർടിസിയിൽ സ്കൂളിൽ പോകാം… വിദ്യാർത്ഥി കൺസെഷന് അപേക്ഷിക്കാൻ വേണ്ട രേഖകൾ ഇതെല്ലാം

KSRTC Student Travel Concession: വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.concessionksrtc.com/ വഴി അപേക്ഷകൾ സമർപ്പിക്കാം. സ്കൂൾ വിദ്യാർത്ഥികൾ 'School Student Registration' എന്ന ടാബും കോളേജ് വിദ്യാർത്ഥികൾ 'College Student Registration' എന്ന ടാബും ഉപയോഗിക്കണം.

KSRTC students concession: കെഎസ്ആർടിസിയിൽ സ്കൂളിൽ പോകാം… വിദ്യാർത്ഥി കൺസെഷന് അപേക്ഷിക്കാൻ വേണ്ട രേഖകൾ ഇതെല്ലാം
KsrtcImage Credit source: social media
aswathy-balachandran
Aswathy Balachandran | Published: 06 Jun 2025 15:36 PM

തിരുവനന്തപുരം: സ്കൂൾ തുറന്നതോടെ ഇനി സ്കൂളലേക്കുള്ള യാത്രയാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. കൺസെഷനു വേണ്ടി പ്രൈവറ്റ് ബസ്സുകാരുമായി ഇനി വഴക്കുണ്ടാക്കേണ്ട. കെ എസ് ആർ ടി സിയിൽ കൺസെഷനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ലഭിക്കുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. വേനലവധിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കൺസെഷൻ ലഭിക്കാനായി നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓൺലൈൻ സംവിധാനവും രേഖകളുടെ പട്ടികയും പുറത്തുവിട്ടത്.

Also read – ഒരു കോടിയുടെ സുവർണ കേരളം നിങ്ങൾക്കോ? അറിയാം ഇന്നത്തെ ലോട്ടറിഫല

അപ്‌ലോഡ് ചെയ്യേണ്ട പ്രധാന രേഖകൾ

 

  • വിദ്യാർത്ഥിയുടെ ഫോട്ടോ: പാസ്‌പോർട്ട് സൈസ് വ്യക്തമായ ഫോട്ടോ (പരമാവധി 500kb, jpeg, png, jpg ഫോർമാറ്റിൽ).
    സ്കൂൾ/കോളേജ് ഐഡി കാർഡ്: ഐഡി കാർഡിന്റെ വ്യക്തമായ ചിത്രം (പരമാവധി 500kb, jpeg, png, jpg ഫോർമാറ്റിൽ).
  • റേഷൻ കാർഡ്: റേഷൻ കാർഡിന്റെ വ്യക്തമായ ചിത്രമോ PDF-ഓ (പരമാവധി 500kb, jpeg, png, jpg അല്ലെങ്കിൽ pdf ഫോർമാറ്റിൽ). ബിപിഎൽ (BPL) വിഭാഗക്കാർക്ക് സൗജന്യ കൺസഷൻ ലഭിക്കുന്നതിന് ഇത് നിർബന്ധമാണ്.
  • ആധാർ കാർഡ്: ആധാർ കാർഡിന്റെ വ്യക്തമായ ചിത്രമോ PDF-ഓ (പരമാവധി 500kb, jpeg, png, jpg അല്ലെങ്കിൽ pdf ഫോർമാറ്റിൽ).
  • മുമ്പുണ്ടായിരുന്ന കൺസെഷൻ കാർഡ് (ഉണ്ടെങ്കിൽ): മുൻപ് കൺസെഷൻ ലഭിച്ചിട്ടുള്ളവർ അതിന്റെ വിവരങ്ങൾ.
    സ്വയം സാക്ഷ്യപത്രം (Self-declaration): എപിഎൽ (APL) വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ വരുമാനം സംബന്ധിച്ച വിവരങ്ങൾ.

ഓൺലൈൻ അപേക്ഷാ പ്രക്രിയ

 

വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.concessionksrtc.com/ വഴി അപേക്ഷകൾ സമർപ്പിക്കാം. സ്കൂൾ വിദ്യാർത്ഥികൾ ‘School Student Registration’ എന്ന ടാബും കോളേജ് വിദ്യാർത്ഥികൾ ‘College Student Registration’ എന്ന ടാബും ഉപയോഗിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം ലഭിക്കുന്ന യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷയുടെ നില ട്രാക്ക് ചെയ്യാനും സാധിക്കും.

രേഖകൾ വ്യക്തമല്ലാത്ത പക്ഷം അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട്. അപേക്ഷ നിരസിക്കപ്പെട്ടാൽ, കാരണം സഹിതം എസ്എംഎസ് ലഭിക്കുകയും അപ്പീൽ നൽകുന്നതിനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമാകുകയും ചെയ്യും. ഈ ഓൺലൈൻ സംവിധാനം കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ടെത്തി രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കാൻ സഹായിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും keralaconcession@gmail.com എന്ന ഇ-മെയിലിലോ 0471-2463799, 9447071021 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.