K T Jaleel: ഒരു കുട്ടിയെയും വേദനിപ്പിക്കും വിധം പെരുമാറിയിട്ടില്ല, മറിച്ചൊരു അനുഭവം ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ! ബാലാവകാശ കമ്മീഷന്റെ കേസിൽ കെ ടി ജലീൽ

K T Jaleel Reacts about Case:മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മേൽവിലാസം തെറ്റിച്ച് എഴുതി എന്ന പേരിൽ കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി അഡ്രസ് എഴുതാൻ അറിയില്ലേ അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് പൊതുസദസ്സിൽ വച്ച് അപമാനിച്ചു. വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളി എന്നതാണ് അദ്ദേഹത്തിന് എതിരെ ഉയർന്നുവന്ന ആക്ഷേപം.........

K T Jaleel: ഒരു കുട്ടിയെയും വേദനിപ്പിക്കും വിധം പെരുമാറിയിട്ടില്ല, മറിച്ചൊരു അനുഭവം ഉണ്ടെങ്കിൽ കമന്റ് ചെയ്യൂ! ബാലാവകാശ കമ്മീഷന്റെ കേസിൽ കെ ടി ജലീൽ

K T Jaleel

Published: 

14 Jul 2026 | 07:26 AM

പാലക്കാട്: അനുമോദന ചടങ്ങിൽ വെച്ച് കുട്ടികളെ അപമാനിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിനെതിരെ പ്രതികരണവുമായി മുൻമന്ത്രി കെ ടി ജലീൽ. ഒരു കുട്ടികളെയും ഇതുവരെ തന്റെ അധ്യാപന ജീവിതത്തിൽ അപമാനിച്ചിട്ടില്ല. മറിച്ച് ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ തന്റെ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്യണമെന്നും കെടി ജലീൽ വെല്ലുവിളിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതികരണം.

മണ്ണാർക്കാട് നഗരസഭയിൽ വിവിധ വാർഡുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മേൽവിലാസം തെറ്റിച്ച് എഴുതി എന്ന പേരിൽ കുട്ടികളെ സ്റ്റേജിൽ വിളിച്ചുവരുത്തി അഡ്രസ് എഴുതാൻ അറിയില്ലേ അക്ഷരം അറിയില്ലേ എന്ന് ചോദിച്ച് പൊതുസദസ്സിൽ വച്ച് അപമാനിച്ചു. വിദ്യാർത്ഥിയുടെ ചെവിയിൽ നുള്ളി എന്നതാണ് അദ്ദേഹത്തിന് എതിരെ ഉയർന്നുവന്ന ആക്ഷേപം.

ALSO READ:‘അക്ഷരം അറിയില്ലേ’, അ‌ഡ്രസ് തെറ്റിച്ചതിന് സ്റ്റേജിൽ വച്ച് വിദ്യാർഥിയെ നുള്ളി; KT ജലീലിനെതിരേ കേസെടുത്തു

കുട്ടികൾക്ക് മാനസിക പ്രശ്നം ഉണ്ടാവുന്ന തരത്തിൽ പെരുമാറിയതിനാണ് നടപടി സ്വീകരിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വന്നതിന് പിന്നാലെ അദ്ദേഹത്തിന് എതിരെ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ കേട്ടി ജലീൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞു ചില പ്രധാന കാര്യങ്ങൾ ഉണർത്തിയുമാണ് താൻ ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെയാണ് മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ അഥവാ എംഎസ്എഫ് തനിക്കെതിരെ ആക്ഷേപം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

സത്യത്തിൽ അവർക്ക് താൻ ഒരു സുഹൃത്ത് ആയിരുന്നു

12 വർഷം തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ അധ്യാപകനായി പ്രവർത്തിച്ച ആളാണ് താൻ. 2006ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അധ്യാപന ജീവനത്തോട് വിട പറഞ്ഞത്. തന്റെ വിദ്യാർത്ഥികളെ കഴിവിന്‍റെ പരമാവധി അവർക്ക് മനസ്സിലാകുന്ന വിധത്തിൽ താൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത് സത്യത്തിൽ അവർക്ക് താൻ ഒരു സുഹൃത്ത് ആയിരുന്നു. എനിക്ക് അവർ അനുജ സ്നേഹിതന്മാരും. കുട്ടികളുടെ നന്മയില്ലാതെ മറ്റൊന്നും ഇതുവരെ ആഗ്രഹിച്ചിട്ടില്ല ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റ് പറഞ്ഞാൽ തമാശക്ക് ചിരിച്ചു ചെവിക്കു പിടിക്കുമെന്ന് അല്ലാതെ അവരെ വേദനിപ്പിക്കുന്ന വിധത്തിൽ പെരുമാറിയിട്ടില്ല.

തന്റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫുകാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പെടെ പല മേഖലകളിലും പ്രവർത്തിക്കുന്നവരാണ്. തുറന്ന മനസ്സോടെ അവർക്കും താൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ കമന്റ് ഇടാം എന്നാണ് ഡോക്ടർ കെ.ടി. ജലീൽ പറയുന്നത്. അത് തന്നെയാണ് മണ്ണാർക്കാട് സംഭവിച്ചത്, കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനേക്കാൾ എന്നിലെ അധ്യാപകനാണ് ഉയർന്നുനിൽക്കാറുള്ളത്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ചു കൊടുക്കാനാണ് എപ്പോഴും ശ്രമിക്കാറുള്ളത്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളു. വീഡിയോ പൂർണമായും കണ്ടാൽ അത് ബോധ്യമാകും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ENGLISH SUMMARY

Former Minister KT Jaleel has reacted to the situation where the State Child Rights Commission has registered a case in the incident of insulting children at an award ceremony. He has never insulted any children in his teaching career.

Loading...
Unable to load recommendations.
Follow Us
Related Stories
Attappadi Murder :അട്ടപ്പാടിയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ, കണ്ടെത്തിയത് ഭവാനിപ്പുഴയിൽ നിന്ന്
Dalit Youth Beaten: ബൂട്ടിട്ട് തൊഴിച്ചു, ഇന്റർലോക്ക് കട്ടകൊണ്ട് മുതുകിൽ ഇടിച്ചു; ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച 4 പോലീസുകാർക്ക് സസ്പെൻഷൻ
ദേശീയപാതയിലെ അനാസ്ഥ 2 ജീവൻ കൂടി കവർന്നു; കോഴിക്കോട് ലോറിയിൽ കാറിടിച്ച് യുവാക്കൾക്ക്‌ ദാരുണാന്ത്യം
Ramya Haridas: രമ്യ ഹരിദാസ് പറഞ്ഞതെല്ലാം കള്ളം! പാളയം പ്രദീപ് ഔദ്യോഗിക സ്റ്റാഫ് പട്ടികയിൽ ഇല്ലെന്ന് രേഖകൾ
Kerala Lottery Result: ഒട്ടും സമയം കളയേണ്ട, വേഗം നോക്കിക്കോ! ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Weather Update : മാനം തെളിഞ്ഞുതന്നെ… ഇനി ചൂടുള്ള ദിവസങ്ങൾ? അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥ ഇങ്ങനെ
പപ്പായ ഇലച്ചായ എളുപ്പത്തിൽ ഉണ്ടാക്കാം
മുഹമ്മദ് ഷമിയുടെ ആസ്തി എത്ര കോടി?
ഇത് മാസ് തന്നെ! 10000mAh ബാറ്ററിയുള്ള 5G ഫോൺ എത്തി
ഏറ്റവും വിലക്കുറവില്‍ സ്വര്‍ണം വാങ്ങിക്കാന്‍ അവസരം; വിട്ടുകളയല്ലേ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി