SAI Hostel: രാവിലെ പ്രാക്ടീസിന് എത്തിയില്ല; സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ മരിച്ച നിലയില്‍
Sports Authority of India Hostel in Kollam Student's Death: കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരാണ് മരിച്ചത്. പത്ത്, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും.
കൊല്ലം: സായ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികളെ മരിച്ചനിലയില്‍ കണ്ടെത്തി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കൊല്ലത്തെ ഹോസ്റ്റലിലാണ് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര, തിരുവനന്തപുരം സ്വദേശിനി വൈഷ്ണവി എന്നിവരാണ് മരിച്ചത്. പത്ത്, പ്ലസ് ടു വിദ്യാര്‍ഥിനികളാണ് ഇരുവരും.
വ്യാഴാഴ്ച (ജനുവരി 15) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണവിവരം പുറംലോകമറിയുന്നത്. പതിവായി നടക്കാറുള്ള പരിശീലന പരിപാടികളില്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. ഇതോടെ മറ്റ് വിദ്യാര്‍ഥികള്‍ ഇവരുടെ മുറിയില്‍ അന്വേഷിച്ചെത്തിയപ്പോള്‍, വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോള്‍ ഇരുവരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വൈഷ്ണവി പത്താം ക്ലാസിനും സാന്ദ്ര പ്ലസ് ടുവിനുമാണ് പഠിച്ചിരുന്നത്. കബഡി, അത്‌ലറ്റിക് താരങ്ങളും ഇരുവരും.
(ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല, മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍ വിദഗ്ധരുടം സഹായം തേടാന്‍ ശ്രമിക്കുക, വിഷമഘട്ടങ്ങളെ അതിജീവിക്കാനായി ദിശ ഹെല്‍പ് ലൈനില്‍ വിളിക്കാം. ടോണ്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)