AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kuwait Fire Accident: കേന്ദ്രസർക്കാർ അനുവദിച്ചില്ല; വീണാജോർജിൻ്റെ കുവൈത്ത് യാത്ര മുടങ്ങി

Kuwait Fire Accident: തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. രാവിലെ എട്ടരയോടെയാണ് എത്തിക്കുക.

Kuwait Fire Accident: കേന്ദ്രസർക്കാർ അനുവദിച്ചില്ല; വീണാജോർജിൻ്റെ കുവൈത്ത് യാത്ര മുടങ്ങി
Aswathy Balachandran
Aswathy Balachandran | Updated On: 14 Jun 2024 | 10:26 AM

തിരുവനന്തപുരം: കുവൈത്തിലെ തീപ്പിടിത്തിൽ മലയാളികളുൾപ്പെടെയുള്ളവർ മരിച്ച സംഭവത്തെത്തുടർന്ന് അവിടേക്കു പുറപ്പെടാൻ തയ്യാറായ ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതാണ് യാത്ര മുടങ്ങാൻ കാരണം. പൊളിറ്റിക്കൽ ക്ലിയറൻസ് കിട്ടാത്തതിനാലാണ് യാത്ര ഉപേക്ഷിച്ചതെന്ന് മന്ത്രി വീണാ ജോർജ് കൊച്ചി വിമാനത്താവളത്തിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ രാത്രി 10.30നായിരുന്നു കുവൈത്തിലേക്കുള്ള വിമാനം. രാത്രി ഒമ്പതു മണിയായിട്ടും അനുമതി ലഭിക്കാതായതോടെയാണ് മന്ത്രി യാത്രാ ഉപേക്ഷിച്ചത്. തുടർന്ന് മന്ത്രി വിമാനത്താവളത്തിൽ നിന്നും മടങ്ങി. യാത്രാ വിഷയത്തിൽ കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്നും മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെ തന്നെ അനുമതിക്കായി കേന്ദ്രത്തെ സമീപിച്ചിരുന്നു. അവസാന നിമിഷം വരെ കാത്തിരുന്നിട്ടും അനുവാദം ലഭിച്ചില്ല. എന്തൊക്കെ വന്നാലും ദുരന്തബാധിത കുടുംബങ്ങളെ സംസ്ഥാന സർക്കാർ ചേർത്തുപിടിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.

ALSO READ: കുവൈത്ത് തീപിടിത്തം:മരിച്ച മലയാളികളുടെ എണ്ണം 26 ആയി

മൃതദേഹം ഇന്ന് നെടുമ്പാശേരിയിലെത്തും

തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. രാവിലെ എട്ടരയോടെയാണ് എത്തിക്കുക. ഇന്ത്യൻ വ്യോമസേനയുടെ C-130J സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് മൃതദേഹങ്ങൾ കൊണ്ട് വരുന്നത് എന്നാണ് വിവരം. തമിഴ്നാട്, കർണാടക സ്വദേശികളുടെയും മൃതദേഹങ്ങൾ കൊച്ചിയിലേക്കാണ് കൊണ്ട് വരുന്നത്.

മൃതദേഹങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നതിനായി 23 ആംബുലൻസുകളും തയ്യാറാണ്. പോലീസിൻ്റെ അകമ്പടിയോടെയാണ് മൃതദേഹങ്ങൾ അവരുടെ വീടുകളിലേക്ക് കൊണ്ടുപോകുക. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിമാനത്താവളത്തിലെത്തി മൃതദേഹങ്ങൾ ഏറ്റവാങ്ങും. മന്ത്രിമാരായ പി രാജീവ്, കെ രാജൻ, റോഷി അഗസ്റ്റിൻ എന്നിവരും അദ്ദേഹ​ത്തോടൊപ്പം എയർപോർട്ടിലെത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും നെടുമ്പാശേരിയിലെത്തും.