മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും തടയാൻ നിയമം വരുന്നു! വിദഗ്ധ സമിതി കരട് ബിൽ സമർപ്പിച്ചു
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികൾ ഉണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക ഭീഷണിപ്പെടുത്തുക ചൂഷണം ചെയ്യുക ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവർത്തികൾ തടയുകയാണ് ബില്ല് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അതേസമയം ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മതപരമ്പരാഗത....

പ്രതീകാത്മക ചിത്രം
മന്ത്രവാദവും അന്ധവിശ്വാസ ചൂഷണം തടയുന്നതിനായി നിയമം വരുന്നു. അന്ധവിശ്വാസത്തിന് ഭാഗമായി നടത്തുന്ന ഹാനികരമായ പ്രവർത്തികളും തടയാൻ നിയമനിർമ്മാണം ശുപാർശ ചെയ്ത വിദഗ്ധസമിതി അന്തിമ റിപ്പോർട്ടും Kerala Prevention of Black Magic, Sorcery and Inhuman Evil Practices Bill, 2026 – കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു. കേരള ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് 2025 നവംബർ 12-ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികൾ…
സാമൂഹിക നിയമഭരണഘടന മേഖലകൾ പരിശോധിച്ചാൽ സമിതി നിലവിൽ ഇതിനായുള്ള നിയമങ്ങളുടെ പരിമിതകളും മറ്റു സംസ്ഥാനങ്ങളിലെ നിയമങ്ങളും പഠിച്ചു. കൂടാതെ മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടന സംരക്ഷണങ്ങളും പൊതുജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങളും സ്വീകരിച്ചാണ് കേരളത്തിൽ അനുയോജ്യമായ കരുടെ നിയമം തയ്യാറാക്കിയത്.
അമാനുഷികമോ അസാധാരണമായതോ ആയ ശക്തികൾ ഉണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക ഭീഷണിപ്പെടുത്തുക ചൂഷണം ചെയ്യുക ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവർത്തികൾ തടയുകയാണ് ബില്ല് പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
അതേസമയം ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മതപരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലിലുള്ളതായാണ് റിപ്പോർട്ട്.കേരള നിയമപരിഷ്‌കരണ കമ്മിഷൻ വൈസ് ചെയർമാനും മുൻ നിയമ സെക്രട്ടറിയും മുൻ ജില്ലാ ജഡ്ജിയുമായ കെ. ശശിധരൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവിയും മുൻ ഡിജിപിയുമായ ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ENGLSH SUMMARY
Legislation is being introduced to curb black magic and the exploitation associated with superstition. An expert committee, which recommended laws to prevent harmful practices stemming from superstition, has submitted its final report and the draft ‘Kerala Prevention of Black Magic, Sorcery and Inhuman Evil Practices Bill, 2026’ to the government.