AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Assault case: ജഡ്ജി പരസ്യമായി അപമാനിച്ചു; നടിയെ ആക്രമിച്ച കേസിലെ അഭിഭാഷക കോടതിയലക്ഷ്യ ഹർജി നൽകി

Actress Assault case: എറണാകുളം പ്രിൻസിപ്പൽ ജഡ്ജി കൂടിയായ ഹണി എം വർഗീസ് ആണ് അഡ്വക്കേറ്റ് മിനിക്കെതിരെ പരസ്യമായി പരാമർശവുമായി എത്തിയത്...

Actress Assault case: ജഡ്ജി പരസ്യമായി അപമാനിച്ചു; നടിയെ ആക്രമിച്ച കേസിലെ അഭിഭാഷക കോടതിയലക്ഷ്യ ഹർജി നൽകി
Tb MiniImage Credit source: Facebook
Ashli C
Ashli C | Published: 14 Jan 2026 | 07:37 PM

നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിയുടെ പരസ്യ വിമർശനത്തിനെതിരെ പീഡനക്കേസിലെ അതിജീവിതയായ നടിയുടെ അഭിഭാഷക ടിബി മിനി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി. ജഡ്ജി പരസ്യമായി അപമാനിച്ചെന്നും ഇത് പതിവ് രീതി എന്നും ഹർജിയിൽ മിനി ആരോപിക്കുന്നു. വിചാരണ ഘട്ടത്തിൽ 10 ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ മിനി എത്തിയിട്ടുള്ളത്, എത്തുന്ന ദിവസങ്ങളിൽ അരമണിക്കൂർ താഴെ മാത്രമാണ് ഇരിക്കാറുള്ളതെന്നും ആ സമയം ഇരുന്ന് ഉറങ്ങും എന്നുമായിരുന്നു വിചാരണ കോടതി അഡ്വക്കേറ്റ് ടിബി മിനിക്കെതിരെയുള്ള വിചാരണ കോടതിയുടെ പരാമർശങ്ങൾ.

എറണാകുളം പ്രിൻസിപ്പൽ ജഡ്ജി കൂടിയായ ഹണി എം വർഗീസ് ആണ് അഡ്വക്കേറ്റ് മിനിക്കെതിരെ പരസ്യമായി പരാമർശവുമായി എത്തിയത്. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുമ്പോൾ ആയിരുന്നു. ടിബി മിനിക്ക് ജൂനിയർ അഭിഭാഷക എത്തിയ സാഹചര്യത്തിൽ വിമർശനം നടത്തിയത്. എന്നാൽ വാസ്തവവിരുദ്ധമായ കാര്യമാണ് വിചാരണ കോടതി പറഞ്ഞതെന്നും ഹൈക്കോടതിയിൽ കേസ് ഉണ്ടായിരുന്നതിനാൽ ആണ് വിചാരണ കോടതിയിൽ എത്താതിരുന്നത് എന്നും ടിബി മിനി വ്യക്തമാക്കി.

കേസിന്റെ വിധി വരുന്നതിനുമുൻപും അതിനുശേഷം പൊതുവേദികളിലും മാധ്യമങ്ങൾക്ക് മുമ്പിലും ടി.ബി മിനി വിചാരണ കോടതിയെ പരസ്യമായി വിമർശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതിയുടെ വിധി ഒരുതരത്തിലും സ്വീകരിക്കാൻ ആകാത്തത് എന്നായിരുന്നു മിനിയുടെ വിമർശനം.

പ്രതികളുടെ പ്രായവും സാഹചര്യവും പരിശോധിച്ച കോടതി അതിജീവിതയുടെ ഒരു സാഹചര്യവും പരിഗണിച്ചില്ലെന്നും കേസിൽ എട്ടാംപതിയായ നടൻ ദിലീപിനെ വിട്ടയച്ചപ്പോൾ തന്നെ വിചാരണ കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതാണ്.ഇത്രയും നാൾ കോടതിയിൽ ഹാജരായിട്ടും എന്നെ കേൾക്കാൻ കോടതി തയാറായില്ല എന്നിങ്ങനെയുള്ള വിമർശനങ്ങളും മിനി ആരോപിച്ചിരുന്നു.