Kattakada: ബൈക്കപകടം, ഇടതുമുന്നണി സ്ഥാനാർഥിയുടെ മകൻ മരിച്ചു
Youth dies in bike accident in Kattakada: കാട്ടാക്കട- മണ്ഡപത്തിൻകടവ് റോഡിൽ ആമച്ചൽ മുസ്‌ലിം പള്ളിക്കു സമീപമായിരുന്നു അപകടം. ബൈക്ക് നിയന്ത്രണംവിട്ട് കെഎസ്ആർടിസി ബസിനടിയിലേക്ക് വീഴുകയായിരുന്നു.
കാട്ടാക്കട: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവ് വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയായ സുനിതയുടെയും പരേതനായ ചന്ദ്രന്റെയും മകൻ അഭിജിത്താണ് മരിച്ചത്. 23 വയസായിരുന്നു. കാട്ടാക്കട കിള്ളിയിലെ സ്വകാര്യ പാൽ കമ്പനിയിലെ ജീവനക്കാരനാണ് അഭിജിത്ത്. രാവിലെ ജോലിക്കു പോകുന്നതിനിടെയാണ് അപകടം.
ഇന്ന് പുലർച്ചെ കാട്ടാക്കട- മണ്ഡപത്തിൻകടവ് റോഡിൽ ആമച്ചൽ മുസ്‌ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിലേക്ക് വീണു. ബൈക്കിൽ വരുമ്പോൾ റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ കൈയിൽ തട്ടി നിയന്ത്രണം വിട്ട് ഇടത് വശത്തുകൂടി എതിരെ വരുകയായിരുന്ന ബസിനടിയിൽ വീഴുകയായിരുന്നു.
ALSO READ: രാഷ്ട്രപതി തിരുവനന്തപുരത്ത്; ഇന്ന് ഗതാഗത നിയന്ത്രണം ഇങ്ങനെ…
ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് തീപിടിച്ചു; അപകടം നടന്നത് പമ്പ ചാലക്കയത്തിന് സമീപം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപം വെച്ചായിരുന്നു സംഭവം. ഹൈദരാബാദ് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിൽ ആർക്കും പരിക്കുകളില്ല. പുക ഉയരുന്നത് കണ്ട് തീർത്ഥാടകരെ വേഗം പുറത്ത് ഇറക്കിയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.
അതേസമയം, ശബരിമലയിലെത്തുന്നവരുടെ തിരക്ക് പ്രതിദിനം വർദ്ധിച്ചുവരികയാണ്. 17 ദിവസം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 14,20,443 ആയി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച മാത്രം ശബരിമലയിൽ എത്തിയത് മുക്കാൽ ലക്ഷത്തിനടുത്തു തീർഥാടകരാണ്.