Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ

Rahul Mamkootathil LDF Cyber Handles Allege Fake Social Media Following : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോകൾക്ക് വലിയ രീതിയിൽ റീച്ച് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധവുമായി ഇടത് പക്ഷം രംഗത്തെത്തിയത്. മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത് എന്ന തലക്കെട്ടിൽ രാഹുൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.37 ലക്ഷം ലൈക്കുകളും ഏകദേശം 20 ലക്ഷത്തോളം വ്യൂസും ലഭിച്ചിരുന്നു.

Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ

Rahul Mamkootathil

Edited By: 

Arun Nair | Updated On: 25 Apr 2026 | 03:10 PM

പാലക്കാട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ സോഷ്യൽ മീഡിയയിലെ വൻ ജനപ്രീതിക്ക് പിന്നിൽ കൃത്രിമമായ ഇടപെടലുകളാണെന്ന ആരോപണവുമായി ഇടത് സൈബർ ഹാൻഡിലുകൾ രംഗത്ത്. പണം നൽകി വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഫേക്ക് ഐഡികൾ ഉപയോഗിച്ചാണ് രാഹുൽ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾക്ക് ലൈക്കും വ്യൂസും വർദ്ധിപ്പിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഇതിനെ സാധൂകരിക്കുന്ന വീഡിയോ തെളിവുകളും ഇടത് സൈബർ പ്രൊഫൈലുകൾ പുറത്തുവിട്ടിട്ടുണ്ട്.

Also ReadPalakkad Vote Bribery: പാലക്കാട്ടെ വോട്ടിന് കൈക്കൂലി ആരോപണം: പരാതിക്കാരിയുടെ മൊഴിയെടുത്തു

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് ഫണ്ട് തട്ടിപ്പ് വിഷയത്തിൽ സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ച വീഡിയോകൾക്ക് വലിയ രീതിയിൽ റീച്ച് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധവുമായി ഇടത് പക്ഷം രംഗത്തെത്തിയത്. മറക്കരുത്…! നാളെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഇക്കഴിഞ്ഞ പത്ത് വർഷം മറന്നു പോകരുത് എന്ന തലക്കെട്ടിൽ രാഹുൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 1.37 ലക്ഷം ലൈക്കുകളും ഏകദേശം 20 ലക്ഷത്തോളം വ്യൂസും ലഭിച്ചിരുന്നു.

സമാനമായ രീതിയിൽ വയനാട് ടൗൺഷിപ്പ് വിഷയത്തിൽ അദ്ദേഹം പങ്കുവെച്ച വീഡിയോകൾക്കും വലിയ പ്രചാരണം ലഭിച്ചു. രാഹുലിന്റെ പോസ്റ്റുകൾക്ക് റിയാക്ഷൻ നൽകിയിരിക്കുന്നവരിൽ ഭൂരിഭാഗവും തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫൈലുകളാണെന്ന് ഇടത് സൈബർ ഹാൻഡിലുകൾ ആരോപിക്കുന്നു. കൃത്രിമ മാർഗത്തിലൂടെ റീച്ച് വർദ്ധിപ്പിക്കാൻ വലിയ തുക രാഹുൽ ചെലവാക്കിയെന്നും ഇതിനായുള്ള ‘ബോട്ടുകൾ’ (Bots) ഉപയോഗിച്ചതായും ആരോപണമുണ്ട്.

രാഹുലിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

 

Follow Us
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു