State Drug Control Department: പാക്കിങ്ങിൽ സംഭവിച്ച വലിയ പിഴവ്; തലച്ചോറിലെ ക്യാൻസറിന് ശ്വാസകോശ കാൻസറിന്റെ കീമോതെറാപ്പി ഗുളിക മാറി നൽകി

92 പാക്കറ്റ് മരുന്നുകളാണ് എത്തിയിരുന്നത്. ആദ്യത്തെ പാക്കറ്റ് പൊട്ടിച്ചപ്പോൾ തന്നെ ഫാർമസിസ്റ്റ് ​ഗുളികളിൽ സംഭവിച്ച പിഴവ് കണ്ടെത്തി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആർ സി സി അറിയിച്ചു. മാറിപ്പോയ ഗുളികകൾ രോഗികൾക്ക് നൽകിയിട്ടില്ലെന്നും വിശദീകരണം നൽകി.

State Drug Control Department: പാക്കിങ്ങിൽ സംഭവിച്ച വലിയ പിഴവ്; തലച്ചോറിലെ ക്യാൻസറിന് ശ്വാസകോശ കാൻസറിന്റെ കീമോതെറാപ്പി ഗുളിക മാറി നൽകി

Cancer Center

Published: 

09 Oct 2025 14:11 PM

തിരുവനന്തപുരം: തിരുവനന്തപുരം: കമ്പനിയുടെ പാക്കിങ്ങിൽ സംഭവിച്ച വലിയ പിഴവിനെ തുടർന്ന് തിരുവനന്തപുരം ആർസിസിക്ക് നൽകിയ മരുന്ന് മാറി നൽകിയതായി പരാതി. തുടർന്ന് ഡ്ര​ഗ്സ് കൺട്രോൾ വകുപ്പ് നടപടി സ്വീകരിച്ചു. ഗുജറാത്ത് ആസ്ഥാനമായ പ്രവർത്തിക്കുന്ന ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് നൽകി. തലച്ചോറിലെ ക്യാൻസറിന് ചികിത്സയിലുള്ളവർക്ക് ശ്വാസകോശ ക്യാൻസർ ബാധിതർക്കുള്ള കീമോതെറാപ്പി ഗുളികകളാണ് മാറി നൽകിയത്. 92 പാക്കറ്റ് മരുന്നുകളാണ് എത്തിയിരുന്നത്. ആദ്യത്തെ പാക്കറ്റ് പൊട്ടിച്ചപ്പോൾ തന്നെ ഫാർമസിസ്റ്റ് ​ഗുളികളിൽ സംഭവിച്ച പിഴവ് കണ്ടെത്തി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആർ സി സി അറിയിച്ചു. മാറിപ്പോയ ഗുളികകൾ രോഗികൾക്ക് നൽകിയിട്ടില്ലെന്നും വിശദീകരണം നൽകി.

ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബല ഫാർമ കമ്പനിക്കാണ് ഗുരുതരമായ വീഴ്ച സംഭവിച്ചത്. ടെമോസോളോമൈഡ് 100 എന്ന പേരുള്ള പേപ്പർ ബോക്സിൽ എറ്റോപോസൈഡ് എന്ന ഗുളികയുടെ കുപ്പിയായിരുന്നു. എന്നാൽ അത് ശ്വാസകോശ ക്യാൻസറിനും വൃഷണത്തെ ബാധിക്കുന്ന അർബുദത്തിനും നൽകുന്ന കീമോതെറാപ്പി ഗുളികയാണ് എറ്റോപോസൈഡ്. ടെമോസോളോമൈഡ് 100 തലച്ചോറിലെ ക്യാൻസറിന് ചികിത്സ തേടുന്നവർക്ക് നൽകുന്ന കീമോതെറാപ്പി മരുന്നാണ്. ​ഗുളിക മാറിയിട്ടുണ്ടെന്ന കാര്യം ആർസിസി ജീവനക്കാരാണ് കണ്ടെത്തി റിപ്പോർട്ട് ചെയ്തത്. കൂടാതെ ഗ്ലോബല ഫാർമയെ ആർസിസി വിലക്ക് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

സംഭവത്തിൽ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ സംസ്ഥാന ഡ്രസ്സ് കൺട്രോൾ വകുപ്പ് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഗ്ലോബല ഫാർമയ്ക്കെതിരെ
നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ഡ്രസ്സ് കൺട്രോൾ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.സംഭവത്തിൽ പ്രാഥമിക റിപ്പോർട്ടും തൊണ്ടിയും കോടതിയിൽ ഹാജരാക്കി. കേസ് പരി​ഗണിക്കുക സെഷൻസ് കോടതി ആയിരിക്കും. കൂടാതെ മരുന്ന് മാറിയ സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം നടത്താനും തീരുമാനിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും