AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

M Swaraj: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉദയം, സാഹിത്യ രം​ഗത്തും സജീവം, നിലമ്പൂർ പിടിക്കാൻ സിപിഎമ്മിന്റെ തുറുപ്പ്ചീട്ട്; ആരാണ് എം സ്വരാജ്

Who is M Swaraj Nilambur By-Election 2025 LDF Candidate: ഇടത് സ്വാതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അൻവറിന്റെ രാജിക്ക് പിന്നാലെ വാർത്തകളിൽ നിറഞ്ഞ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് എം.സ്വരാജിനെ കളിക്കളത്തിൽ ഇറക്കുന്നത്.

M Swaraj: വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉദയം, സാഹിത്യ രം​ഗത്തും സജീവം, നിലമ്പൂർ പിടിക്കാൻ സിപിഎമ്മിന്റെ തുറുപ്പ്ചീട്ട്; ആരാണ് എം സ്വരാജ്
എം. സ്വരാജ്
nithya
Nithya Vinu | Published: 30 May 2025 13:21 PM

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് സിപിഎം. യോ​ഗത്തിന് ശേഷം പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഇടത് സ്വാതന്ത്രനായി മത്സരിച്ച് വിജയിച്ച പിവി അൻവറിന്റെ രാജിക്ക് പിന്നാലെ വാർത്തകളിൽ നിറഞ്ഞ നിലമ്പൂരിൽ എൽഡിഎഫിനും സിപിഎമ്മിനും അഭിമാന പോരാട്ടമാണ്. ഈ സാഹചര്യത്തിലാണ് എം.സ്വരാജിനെ കളിക്കളത്തിൽ ഇറക്കുന്നത്.

തൃപ്പൂണിത്തുറ മുൻ എംഎൽഎയായ എം സ്വരാജ് വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രം​ഗത്തെത്തിയ വ്യക്തിത്വമാണ്. നിലമ്പൂർ സ്വദേശി കൂടിയായ സ്വരാജ് നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗമാണ്. കൂടാതെ പാർ‌ട്ടി മുഖപത്രമായ ദേശാഭിമാനി റസിഡന്റ് എഡിറ്ററായി പ്രവർത്തിക്കുന്നു.

എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ചെയർമാൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2016 – 2021 ൽ കാലഘട്ടത്തിൽ തൃപ്പൂണിത്തുറയിലെ നിയമസഭാംഗമായിരുന്നു.

രാഷ്ട്രീയ ജീവിതത്തിൽ മാത്രമല്ല, സാഹിത്യ രം​ഗത്തും അദ്ദേഹം സജീവമാണ്. കവി, കഥാകൃത്ത്, മികച്ച പ്രസംഗകൻ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വം. ‘ക്യൂബ ജീവിക്കുന്നു, പൂക്കളുടെ പുസ്‌തകം, മരണം കാത്ത്‌ ദൈവങ്ങൾ’’ തുടങ്ങിയവയാണ്‌ പ്രധാന കൃതികൾ. ആനുകാലികങ്ങളിലും പത്രങ്ങളിലുമുൾപ്പെടെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്‌.