AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത

Kerala Rivers Caution: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാർ, കണ്ണൂർ ജില്ലയിലെ പെരുമ്പ, കുപ്പം, കാസർകോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കൽ , കോട്ടയം ജില്ലയിലെ മീനച്ചിലാർ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പയാർ, അച്ചൻകോവിലാർ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്, ജാ​ഗ്രത
Kerala Rivers CautionImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 30 May 2025 14:16 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. അതിനാൽ നദീതീരത്ത് താമസിക്കുന്ന പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ക്രമാതീതമായ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് 6 നദികളിൽ ഓറഞ്ച് അലർട്ടും, 11 നദികളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിലാർ, പമ്പയാർ, കാസർകോട് ജില്ലയിലെ മൊഗ്രാൽ, നീലേശ്വരം, ഉപ്പള എന്നീ നദികളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാർ, കണ്ണൂർ ജില്ലയിലെ പെരുമ്പ, കുപ്പം, കാസർകോട് ജില്ലയിലെ കാര്യങ്കോട്, കൊല്ലം ജില്ലയിലെ പള്ളിക്കൽ , കോട്ടയം ജില്ലയിലെ മീനച്ചിലാർ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ പമ്പയാർ, അച്ചൻകോവിലാർ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഈ നദികളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മണിമല നദിയിലെ തോണ്ട്ര (വള്ളംകുളം) സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ കോന്നി ജിഡി, കല്ലേലി സ്റ്റേഷനുകൾ, പമ്പ നദിയിലെ ആറന്മുള സ്റ്റേഷൻ, കാസർകോട് ജില്ലയിലെ ഉപ്പള നദിയിലെ ഉപ്പള സ്റ്റേഷൻ, നീലേശ്വരം നദിയിലെ ചായ്യോം സ്റ്റേഷൻ, മൊഗ്രാൽ നദിയിലെ മധുർ എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതേ തുടർന്ന് ഈ ജീല്ലകളിൽ വരുന്ന മണിക്കൂറിൽ റെഡ് അലർട്ടാണ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പരി​ഗണിച്ച് ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്.

ഇന്ന് എട്ട് ജില്ലകളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.