AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malappuram Accident: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13-കാരൻ മരിച്ചു; നാലുപേർക്ക് പരിക്ക്, സംഭവം മലപ്പുറത്ത്

Malappuram Kohinoor Car Accident: കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കോഹിനൂരിലെ ആറുവരിപ്പാതയിൽ ഞായറാഴ്ച (ഇന്ന്) ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കാർ ഇടിച്ചുകയറിയത്.

Malappuram Accident: നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13-കാരൻ മരിച്ചു; നാലുപേർക്ക് പരിക്ക്, സംഭവം മലപ്പുറത്ത്
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 28 Sep 2025 19:30 PM

മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 13കാരന് ദാരുണാന്ത്യം. കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപടകത്തിൽപ്പെട്ടത്. ഇസാൻ എന്ന 13 വയസ്സുകാരനാണ് അപകടത്തിൽ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം കോഹിനൂരിലെ ആറുവരിപ്പാതയിൽ ഞായറാഴ്ച (ഇന്ന്) ഉച്ചയോടെയാണ് അപകടം നടന്നത്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറിയുടെ വശത്തായാണ് കാർ ഇടിച്ചുകയറിയത്. പിന്നീട് സമീപത്തുള്ള ഡിവൈഡറിലിടിച്ചാണ് കാർ നിന്നത്.

അപകടം നടക്കുമ്പോൾ പ്രദേശത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. നിയന്ത്രണം തെറ്റിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

സ്‌കൂട്ടറിൽ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

സ്‌കൂട്ടറിൽ പോകവെ യുവതിയെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പോലീസിൻ്റെ പിടിയിൽ. പാലക്കാട് വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയോടെ സംഭവം. പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

യുവതി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിൽ പിന്തുടരുകയും, ബൈക്കുകൊണ്ട് സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

യുവതി ബഹളം വെച്ചതോടെ സ്ഥലത്ത് നിന്ന് യുവാവ് ഓടി രക്ഷപ്പെട്ടു. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പൊലീസ് പിടികൂടിയത്. വിഷ്ണു മുമ്പും പോക്‌സോ കേസിൽ പ്രതിയാണെന്നാണ് പോലീസ് സൂചിപ്പിച്ചു.