AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Crime News: സ്വത്ത് തർക്കം; അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ

Son beaten mother in kozhikde: മദ്യലഹരിയിൽ ബിനീഷ് അമ്മയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമിച്ചതിലേക്ക് നയിച്ചതെന്നാണ് സൂചന

Crime News: സ്വത്ത് തർക്കം; അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ
ArrestImage Credit source: Getty Images
ashli
Ashli C | Updated On: 28 Sep 2025 17:48 PM

കോഴിക്കോട് : സ്വത്ത് തർക്കത്തിനെ തുടർന്ന് അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ. പുതുപ്പാടി സ്വദേശി ബിനീഷാണ് (45) അറസ്റ്റിലായത്.

മദ്യലഹരിയിൽ ബിനീഷ് അമ്മയെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സ്വത്ത് എഴുതി നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് ആക്രമിച്ചതിലേക്ക് നയിച്ചതെന്നാണ് സൂചന.

ALSO READ: സ്‌കൂട്ടറിൽ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കൊല്ലത്ത് മോഷണക്കേസ് പ്രതികൾ കൈവിലങ്ങോടെ ഓടിരക്ഷപ്പെട്ടു

കൊല്ലം: ജില്ലയിൽ മോഷണക്കേസ് പ്രതികൾ പോലീസിന്റെ കയ്യിൽ നിന്നും കൈവിലങ്ങോടെ ഓടി രക്ഷപ്പെട്ടു. പാലോട് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി അയ്യൂബ് ഖാൻ എന്നിവരാണ് പോലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. ഇന്ന് പുലർച്ചെ നാലരയോടെ തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. കൊല്ലം കടയ്ക്കലിൽ എത്തിയപ്പോൾ പ്രതികൾ മൂത്രമൊഴിക്കാൻ ഉണ്ടെന്ന് ആവശ്യപ്പെടുകയും, പോലീസ് വാഹനം നിർത്തി ഇരുവരെയും പുറത്തിറക്കിയപ്പോൾ ഓടി രക്ഷപ്പെടുകയും ആയിരുന്നു.

മലയിൻകീഴ് വഞ്ചിയൂർ സ്വദേശിയാണ് അയ്യൂബ് ഖാൻ. നെടുമങ്ങാട് സ്വദേശിയാണ് സൈതലവി. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിലങ്ങ് ധരിച്ചിട്ടുള്ളതിനാൽ അധികം ദൂരം ഓടി പോകാൻ സാധ്യത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം പ്രതികൾ സംസ്ഥാനം വിട്ടുപോകാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സ്‌കൂട്ടറിൽ പോയ യുവതിയെ ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയുടെ വാഹനം ഇടിച്ചു വീഴ്ത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്നലെ രാത്രി വടക്കഞ്ചേരിയിലാണ് സംഭവം.  പട്ടിക്കാട് സ്വദേശി വിഷ്ണു (25) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയാണ് യുവതി. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഇവരെ പ്രതി ബൈക്കിൽ പിന്തുടർന്നു വരികയായിരുന്നു. തുടർന്ന് ബൈക്കുകൊണ്ട് സ്‌കൂട്ടർ വീഴ്ത്തിയ ശേഷമാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.