Mozambique Boat Accident: മൊസാംബിക് ബോട്ടപകടത്തിൽ മലയാളിയായ ശ്രീരാഗ് മരിച്ചതായി സ്ഥിരീകരിച്ചു

Mozambique Boat Accident: .ശ്രീരാഗ് മരിച്ചതായി കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 36 വയസ്സ് ആണ്. ശ്രീരാഗ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതേ കപ്പലിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്.

Mozambique Boat Accident: മൊസാംബിക് ബോട്ടപകടത്തിൽ മലയാളിയായ ശ്രീരാഗ് മരിച്ചതായി സ്ഥിരീകരിച്ചു

Mozambique Boat Accident

Updated On: 

20 Oct 2025 18:08 PM

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട്(Mozambique Boat Accident) മറിഞ്ഞ് കാണാതായ രണ്ടു മലയാളികളിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണൻ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.ശ്രീരാഗ് മരിച്ചതായി കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 36 വയസ്സ് ആണ്. ശ്രീരാഗ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതേ കപ്പലിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെയാണ് കാണാതായിരുന്നത്. വെള്ളിയാഴ്ചയാണ് അപകടം നടന്നതെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു. കടല്‍തീരത്ത് നങ്കൂരമിട്ട എംടി സീ ക്വസ്റ്റ് എണ്ണ കപ്പലിലെ നാവികരാണ് അപകടത്തില്‍ പെട്ടത്.

കാണാതായതില്‍ മറ്റൊരു മലയാളി പിറവം സ്വദേശിയയ ഇന്ദ്രജിത്താണ്. 22 വയസ്സുകാരനായ ഇന്ദ്രജിത്ത് കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് വീട്ടിൽ നിന്നും കപ്പലിൽ ജോലിക്കായി പോയത്. കപ്പലിൽ ജോലി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് മൊസാംബിക്കിൽ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച ബെയ്റാ തുറമുഖത്തിന് സമീപത്ത് കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി പോകുമ്പോളാണ് അപകടം(Mozambique Boat Accident). കടൽക്ഷോഭത്തിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന 21 പേരിൽ 14 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം.

ബോട്ടിലുണ്ടായിരുന്ന പതിനാല് പേര്‍ ഇന്ത്യക്കാരായിരുന്നു. ഒരാള്‍ നിലവില്‍ ബെയ്‌റ ആശുപത്രിയില്‍ ചികിത്സയിലാണ്. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി അനുശോചനം രേഖപ്പെടുത്തികൊണ്ട് മൊസാബിക്കിലെ ഇന്ത്യന്‍ കമ്മീഷന്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനു വേണ്ടി ഹൈക്കമ്മീഷന്‍ ടെലിഫോണ്‍ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. +258-870087401 (m), +258-821207788 (m), +258-871753920 -WhatsApp നിങ്ങള്‍ക്ക് അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭക്കുന്നതിനായി ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും