Student Attack Teacher: ക്ലാസിൽ വിഡിയോ ​ഗെയിം, ചോദ്യം ചെയ്ത മലയാളി അധ്യാപികയെ മർദിച്ച് വിദ്യാർഥി

Malayali Teacher Attacked by Student: കമ്പ്യൂട്ടർ ലാമ്പിൽ ക്ലാസ് എടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി വിഡിയോ ​ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് ചെയ്തു. എന്നാൽ ഇതനുസരിക്കാതെ വിദ്യാർഥി ​ഗെയിം കളിക്കുന്നത് തുടരുകയായിരുന്നു.സംഭവത്തിൽ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Student Attack Teacher: ക്ലാസിൽ വിഡിയോ ​ഗെയിം, ചോദ്യം ചെയ്ത മലയാളി അധ്യാപികയെ മർദിച്ച് വിദ്യാർഥി

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 25 Apr 2026 | 02:50 PM

ചെങ്ങന്നൂർ / മാലദ്വീപ്:  ക്ലാസിൽ വിഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത അധ്യാപികയെ മർദിച്ച് വിദ്യാർഥി. മാലദ്വീപിലെ സ്കൂളിലാണ് സംഭവം. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയായ ചെങ്ങന്നൂർ സ്വദേശി സ്മിത എൻ. പിള്ളയ്ക്കാണ് വിദ്യാർഥിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. മൂക്കിന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ 12ാം തീയതിയാണ് സംഭവം. കമ്പ്യൂട്ടർ ലാമ്പിൽ ക്ലാസ് എടുക്കുന്നതിനിടെ എട്ടാം ക്ലാസ് വിദ്യാർഥി വിഡിയോ ​ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് ചെയ്തു. എന്നാൽ ഇതനുസരിക്കാതെ വിദ്യാർഥി ​ഗെയിം കളിക്കുന്നത് തുടരുകയായിരുന്നു. പിന്നാലെ ഇനിയും ​ഗെയിം കളിച്ചാൽ പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ സ്മിതയുടെ ഫോൺ എടുത്തെറിയുകയും മൂക്കിൽ തുടർച്ചയായി ഇടിക്കുകയുമായിരുന്നു.

ALSO READ: കോഴിക്കോട് 16 കാരിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

പെട്ടെന്നുണ്ടായ ആക്രമത്തിൽ രക്തം വാർന്ന് സ്മിത ബോധരഹിതയായി വീണു. ഉടൻ തന്നെ മറ്റ് അധ്യാപികർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും പ്രഥമശുശ്രൂഷയ്ക്ക് ശേഷം കൂടുതൽ സൗകര്യമുള്ള പ്രവേശിപ്പിക്കാൻ നിർദേശിച്ചു.

സംഭവത്തിൽ മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ ഉടനെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടത്തുകയാണെന്നും ഭർത്താവ് ദീപക് പറഞ്ഞു. സ്കൂൾ അധികൃതർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ ഇത്തരത്തിൽ സ്ത്രീകൾക്കെതിരെയയുള്ള പ്രശ്നങ്ങൾ വളരെ അധികം കൂടുതലാണ്. സ്കുളുകളിൽ പോലും കൃത്യമായ സുരക്ഷ ഇല്ലാത്ത സാഹചര്യങ്ങളുണ്ട്.

Follow Us
Related Stories
Thiruvananthapuram heavy rain : തിരുവനന്തപുരം വെള്ളത്തിൽ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
Kerala June Ration Distribution : മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കും, ജൂൺ മാസത്തെ പുതുക്കിയ വിഹിതം പ്രഖ്യാപിച്ചു
NIA Raids at North Kerala: വടക്കൻ കേരളത്തിൽ എൻ.ഐ.എയുടെ വ്യാപക റെയ്ഡ്; കാസർകോട് നിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടി
Kerala Monsoon Update: കാലവർഷം കനക്കുന്നു: മധ്യകേരളത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രതാ നിർദേശമെത്തി
MEDISEP: സർക്കാർ ജീവനക്കാരുടെ മെഡിസെപ് നിർത്തലാക്കുമോ? ഇനി ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറൻസ്!
Kerala Lottery Result: അറിയാലോ കാരുണ്യയാണ്; ഇന്നത്തെ ലോട്ടറി ഫലം പുറത്ത്‌; ഒന്നാം സമ്മാനം ഒരു കോടി
മാഞ്ഞാലി ബിരിയാണിയെ സ്പെഷ്യലാക്കുന്നത് ഇത്
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു