AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026 Final: ഫൈനലിൽ കാത്തിരിക്കുന്നത് റൺമഴയോ? ആർസിബി സിംഹാസനം കാക്കുമോ, അതോ ഗുജറാത്ത് അട്ടിമറിക്കുമോ?

IPL 2026 Final RCB vs GT: ഐപിഎല്‍ 2026-ലെ ആവേശ ഫൈനല്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഒരുങ്ങി. നാളെ (മെയ് 31) രാത്രി 7.30-നാണ് മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നത്.

IPL 2026 Final: ഫൈനലിൽ കാത്തിരിക്കുന്നത് റൺമഴയോ? ആർസിബി സിംഹാസനം കാക്കുമോ, അതോ ഗുജറാത്ത് അട്ടിമറിക്കുമോ?
RCB vs GT IPL 2026Image Credit source: PTI
Jayadevan AM
Jayadevan AM | Published: 30 May 2026 | 04:37 PM

അഹമ്മദാബാദ്: ഐപിഎല്‍ 2026-ലെ ആവേശ ഫൈനല്‍ പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം ഒരുങ്ങി. നാളെ (മെയ് 31) രാത്രി 7.30-നാണ് മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും, ഗുജറാത്ത് ടൈറ്റന്‍സും രണ്ടാം ഐപിഎല്‍ കിരീടമാണ് ലക്ഷ്യമിടുന്നത്. നിലവിലെ ജേതാക്കളാണ് ആര്‍സിബി. 2022-ലായിരുന്നു ഗുജറാത്തിന്റെ കിരീടനേട്ടം. ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ സ്വന്തം തട്ടകത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നതെന്നത് ആതിഥേയരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഗുജറാത്തിനെ 92 റണ്‍സിന് തോല്‍പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് രജത് പാട്ടീദാര്‍ നയിക്കുന്ന ആര്‍സിബി.

ബാറ്റിങിന് അനുകൂലമായ മോദി സ്‌റ്റേഡിയത്തില്‍ ഫൈനലിലും ‘ഹൈ സ്‌കോറിങ്’ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ വേദിയിൽ ആർസിബിയും ജിടിയും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് 4 വിക്കറ്റിന് വിജയം സ്വന്തമാക്കിയിരുന്നു.

മുമ്പില്‍ ആര്‍സിബി

ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയതിന്റെ ആകെ കണക്കെടുത്താല്‍ ആര്‍സിബിക്കാണ് മുന്‍തൂക്കം. ഒമ്പത് തവണയാണ് ആര്‍സിബിയും ഗുജറാത്തും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നത്. അതില്‍ അഞ്ചും തവണയും ആര്‍സിബിക്കായിരുന്നു വിജയം. നാലു തവണ ഗുജറാത്ത് ജയിച്ചു.

പിച്ച് റിപ്പോർട്ട്

ഫൈനലില്‍ ‘റണ്‍മഴ’യാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ സീസണിൽ ഇവിടെ രേഖപ്പെടുത്തിയ ആദ്യ ഇന്നിങ്സിലെ ശരാശരി സ്കോർ 193 റൺസും, മൊത്തത്തിലുള്ള ശരാശരി സ്കോർ 208 റൺസുമാണ്. ഇത്തവണ 9.17 എന്ന റൺ റേറ്റിലാണ് ടീമുകൾ ഇവിടെ റൺസ് അടിച്ചുകൂട്ടിയത്.

Also Read: IPL 2026 RR vs GT : വൈഭവിൻ്റെ വൈബേറ്റില്ല; ഗില്ലാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

ഈ സീസണിൽ ഈ വേദിയിൽ 37% ഡോട്ട് ബോളുകൾ മാത്രമാണ് എറിയാൻ കഴിഞ്ഞിട്ടുള്ളത് എന്നത് അഹമ്മദാബാദിലെ പിച്ചിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇവിടെ ബൗളര്‍മാര്‍ക്ക് കാര്യമായ പ്രകടനം ഈ സീസണില്‍ പുറത്തെടുക്കാനായിട്ടില്ലെന്ന് വ്യക്തമാക്കുന്ന കണക്ക് കൂടിയാണിത്.

ആദ്യം ബാറ്റു ചെയ്താല്‍

ആദ്യം ബാറ്റു ചെയ്യുന്ന ടീമിന് അനുകൂലമാണ് ഈ പിച്ചിലെ സാഹചര്യം. ആദ്യം ബാറ്റ് ചെയ്ത ടീമുകൾ 62% മത്സരങ്ങളിലും (8 തവണ) വിജയിച്ചു. 193 റണ്‍സാണ് ആദ്യ ഇന്നിങ്‌സിലെ ശരാശരി ടോട്ടല്‍. ഐപിഎൽ 2026-ൽ ഈ വേദിയിൽ നടന്ന മത്സരങ്ങളിലെല്ലാം മധ്യ ഓവറുകളിലാണ് ബാറ്റർമാർ കൂടുതൽ റൺസ് അടിച്ചുകൂട്ടിയത്. എന്നാൽ ഡെത്ത് ഓവറുകളിൽ റൺസ് കണ്ടെത്താൻ ബാറ്റർമാർ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും, ജിയോ ഹോട്ട്‌സ്റ്റാറിലും മത്സരങ്ങള്‍ കാണാം.

സാധ്യതാ പ്ലേയിങ് ഇലവന്‍:

ആർ‌സി‌ബി: വെങ്കിടേഷ് അയ്യർ, വിരാട് കോലി, ദേവ്ദത്ത് പടിക്കൽ, രജത് പട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസൽവുഡ്, റാസിഖ് സലാം ദാർ.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ട്‌ലർ, നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

English Summary

The IPL 2026 final features Royal Challengers Bengaluru against Gujarat Titans. The grand match will take place on May 31 at the Narendra Modi Stadium. The Ahmedabad pitch highly favors batsmen and promises a high-scoring game. Fans can watch the live action on JioHotstar and Star Sports Network.

Follow Us