Malayattoor Missing Girl: തലയിൽ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരിൽ കാണാതായ 19കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ

Malayattoor Missing Girl Case: ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കാര്യത്തിൽ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം എന്താണെന്ന് വ്യക്തമാകൂ.

Malayattoor Missing Girl: തലയിൽ ആഴത്തിലുള്ള മുറിവ്; മലയാറ്റൂരിൽ കാണാതായ 19കാരിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ

മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയ

Updated On: 

09 Dec 2025 | 09:32 PM

കൊച്ചി: മലയാറ്റൂരിൽ നിന്ന് രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) യെയാണ് മരിച്ചത്.

ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് കാര്യത്തിൽ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണം നടന്നു വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം എന്താണെന്ന് വ്യക്തമാകൂ. ബെംഗളൂരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർത്ഥിയാണ് ചിത്രപ്രിയ.

ALSO READ: തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാര്‍ഥിയുടെ വിരൽ കടിച്ചു മുറിച്ച് എതിര്‍ സ്ഥാനാര്‍ഥിയുടെ ബന്ധു

ഇക്കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് കാലടി പോലീസിലാണ് കുടുംബം പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നത്. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരണം സംബന്ധിച്ച് പെൺകുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിക്കും. ആൺസുഹൃത്തിനെയടക്കം ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ
മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
Kadannappally Ramachandran | കണ്ണൂരിൽ പ്രസംഗവേദിയിൽ കുഴഞ്ഞു വീണ് മന്ത്രി
Viral Video | മഞ്ഞിനിടയിലൂടെ വന്ദേഭാരത്, വൈറൽ വീഡിയോ
Viral Video | തീറ്റ തന്നയാൾക്ക് മയിലിൻ്റെ സമ്മാനം
മണാലിയിൽ ശക്തമായ മഞ്ഞു വീഴ്ച, കുടുങ്ങി വാഹനങ്ങൾ