Mammotty: സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന മുഖം ഉള്ളവരെയും ഇല്ലാത്തവരെയും സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക; മമ്മൂട്ടി

നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ ഈ രീതിയിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയം. സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. അവരിൽ മുഖം ഉള്ളവരും മുഖമില്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം...........

Mammotty: സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന മുഖം ഉള്ളവരെയും ഇല്ലാത്തവരെയും സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക; മമ്മൂട്ടി

Mammootty

Published: 

31 Oct 2026 | 02:41 PM

സൈബർ കുറ്റകൃത്യങ്ങളെ സൈബർ സുരക്ഷ കൊണ്ട് പ്രതിരോധിക്കുക എന്ന് നടൻ മമ്മൂട്ടി. ആറ്റംബോംബ് ഊർജ്ജം ഉത്പാദിപ്പിക്കാനും ലോകത്തെ നശിപ്പിക്കാനും പറ്റുന്ന കണ്ടുപിടുത്തമാണ് അതുപോലെതന്നെ ഒരു കണ്ടുപിടിത്തമാണ് ഇന്റർനെറ്റ് എന്നും മമ്മൂട്ടി പറഞ്ഞു. കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രത പുലർത്താൻ സാമാന്യ വിദ്യാഭ്യാസം പോരെന്നും ഓരോരുത്തരും ക്ലിക്കിന്റെ ക്യാപ്റ്റൻമാർ ആകണമെന്ന് അദ്ദേഹം പറഞ്ഞു.

നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് താരത്തിന്റെ ഈ രീതിയിലുള്ള പ്രതികരണം എന്നതും ശ്രദ്ധേയം. സൈബർ ലോകത്ത് ഒളിയമ്പെയ്യുന്ന ഒരുപാട് പേരുണ്ട്. അവരിൽ മുഖം ഉള്ളവരും മുഖമില്ലാത്തവരും ഉണ്ട്. ഇവരെ തിരിച്ചറിഞ്ഞ് സുരക്ഷയുള്ള സൈബർ ലോകം കെട്ടിപ്പടുക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

ALSO READ:ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ പ്രതിഭകളെ വിലയിരുത്തരുത്; മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരം; ചിന്ത ജേറോം

സംസ്ഥാന പോലീസിന്റെ പുതിയ സൈബർ സുരക്ഷാ പദ്ധതി ‘ CLICK’ സംസ്ഥാനതല ഉദ്ഘാടന വേളയിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഈ പദ്ധതിയുടെ ക്യാപ്റ്റനായി ആണ് നടൻ മമ്മൂട്ടിയെ പ്രഖ്യാപിച്ചത്.

ഈ വേളയിൽ നടൻ മമ്മൂട്ടിക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൈബർ ആക്രമണത്തെ രമേശ് ചെന്നിത്തല വിമർശിച്ചു. മമ്മൂട്ടി സൈബർ ആക്രമണം നേടുന്നയാളാണ് നമ്മളെല്ലാം സൈബർ ആക്രമണം നേരിടുന്നവരെ എന്നും ചെന്നിത്തല പറഞ്ഞു. 54000 സൈബർ കുറ്റകൃത്യങ്ങളാണ് കഴിഞ്ഞവർഷം മാത്രം പോലീസ് രജിസ്റ്റർ ചെയ്തത് 250 ഓളം എൻജിനീയറിങ് കോളേജിൽ സൈക്കിൾ സുരക്ഷാ കേന്ദ്രങ്ങൾ ആരംഭിക്കും.

സൈബർ സുരക്ഷയ്ക്കായി 5 കാര്യങ്ങളാണ് നിർവഹിക്കുക. ഒന്ന് ശബ്ദവും വ്യത്യസ്തവുമായ പാസ്സ്‌വേർഡുകൾ, 2 സ്റ്റപ് വെരിഫിക്കേഷൻ അപ്ഡേഷൻ, ക്ലിക് ചെയ്യും മുമ്പ് ശ്രദ്ധിക്കുക, തട്ടിപ്പിനിര യായാൽ ഉടൻ പരാതി നൽകുക എന്നിവയാണ്. നവംബർ മൂന്നു മുതൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസ് ഡിജിറ്റലൈസ് ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ENGLISH SUMMARY

Actor Mammootty stated that cybercrimes should be countered through cybersecurity. He compared the internet to the atomic bomb—an invention capable of both generating energy and destroying the world. He further remarked that general education alone is insufficient to remain vigilant against such crimes; instead, everyone must become a “captain of their own clicks.”

Loading...
Unable to load recommendations.
Follow Us
Related Stories
ബാർ ലൈസൻസ് വിവാ​ദം, തീരുമാനം നിയമാനുസൃതമെന്ന എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ട് തള്ളി മന്ത്രി
വ്യാജ നെയ്യ് തട്ടിപ്പിലെ പങ്കാളി കുറഞ്ഞ തുക ക്വാട്ട് ചെയ്തു; ശബരിമല നെയ് ടെൻഡറുകൾ റദ്ദാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്
Kerala Weather Alert: വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മുരാസു ആഞ്ഞടിക്കുമോ? കേരളത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
Kerala Lottery Result: വേഗം നോക്കിക്കോ, ഇന്നത്തെ കാരുണ്യ ഭാഗ്യക്കുറി ഫലം അറിയാം
ബെഡ്‌റൂമില്‍ ദമ്പതികളുടെ മൃതദേഹം; മകന്‍ സ്റ്റോര്‍ റൂമില്‍ മരിച്ച നിലയില്‍; ചങ്ങനാശേരിയെ ഞെട്ടിച്ച് കൂട്ടമരണം
PSC Exam Fraud Case: പിഎസ്‍സി പരീക്ഷാ ക്രമക്കേട്: ചെയർമാൻ എംആർ ബൈജുവിനേയും അംഗങ്ങളേയും പ്രതികളാക്കി കേസ്
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം