AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair Growth Tips: ഒരു സ്പൂൺ തേയിലപ്പൊടിക്ക് ഇത്രയും ​ഗുണമോ?; മുട്ടോളം മുടി നേടാം ഇങ്ങനെ ഉപയോഗിച്ചാൽ

Tea Powder Benefits For Hair: മുടികൊഴിച്ചിൽ മാറ്റി, വേരുകൾക്ക് ബലം നൽകി, മുട്ടോളം നീളത്തിൽ നല്ല മുടി വളരാൻ തേയിലവെള്ളം ഉപയോ​ഗിച്ചാൽ മതിയാകും. പലർക്കും അറിയാമെങ്കിലും വേണ്ട രീതിയിൽ എങ്ങനെ ഉപയോ​ഗിക്കണമെന്ന് അറിയണമെന്നില്ല. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും കഫീനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ ഇരട്ടിയാക്കുകയും ചെയ്യും.

Hair Growth Tips: ഒരു സ്പൂൺ തേയിലപ്പൊടിക്ക് ഇത്രയും ​ഗുണമോ?; മുട്ടോളം മുടി നേടാം ഇങ്ങനെ ഉപയോഗിച്ചാൽ
പ്രതീകാത്മക ചിത്രംImage Credit source: /Moment/Getty Images
Neethu Vijayan
Neethu Vijayan | Published: 21 Jun 2026 | 06:55 PM

അടുക്കളയിൽ ചായത്തിളപ്പിക്കാനോ കട്ടനുണ്ടാക്കാനോ അല്ലാതെ ചായപ്പൊടികൊണ്ട് മറ്റെന്താണ് ​ഗുണം…. ഇങ്ങനെ ചിന്തിക്കുന്നതവർ ധാരാളമാണ്. എന്നാൽ അതിനുമപ്പുറം നമ്മുടെ മുടിയുടെ ആരോഗ്യത്തിന് അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഒന്നാണ് തേയിലപ്പൊടി. മുടികൊഴിച്ചിൽ മാറ്റി, വേരുകൾക്ക് ബലം നൽകി, മുട്ടോളം നീളത്തിൽ നല്ല മുടി വളരാൻ തേയിലവെള്ളം ഉപയോ​ഗിച്ചാൽ മതിയാകും. പലർക്കും അറിയാമെങ്കിലും വേണ്ട രീതിയിൽ എങ്ങനെ ഉപയോ​ഗിക്കണമെന്ന് അറിയണമെന്നില്ല. തേയിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും കഫീനും തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടിയുടെ വളർച്ചയെ ഇരട്ടിയാക്കുകയും ചെയ്യും. അത്തരത്തിൽ നിങ്ങളുടെ മുടിവളർച്ചയ്ക്ക് തെയിലപ്പൊടി എങ്ങനെ ഉപയോ​ഗിക്കണമെന്ന് നോക്കാം.

ALSO READ: കഫം തുപ്പികളയാതെ വീണ്ടും ഇറക്കാറുണ്ടോ? ഈ ശീലം ഉണ്ടാക്കുന്ന വിപത്തുകൾ അറിയാമോ

മുടി വളർത്താൻ തേയിലപ്പൊടി

ഇനി പറയുന്ന രീതിയിൽ തേയിലപ്പൊടി ഉപയോ​ഗിച്ചാൽ, അവ മുടിയുടെ തിളക്കം കൂട്ടാനും മുടികൊഴിച്ചിൽ പെട്ടെന്ന് നിർത്താനും സഹായിക്കുന്ന ഏറ്റവും ലളിതമായ മാർഗ്ഗമാണ്. ഒരു പാത്രത്തിൽ ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂൺ തേയിലപ്പൊടി ചേർത്ത് 5 മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം അത് ചൂടാറാൻ അനുവദിക്കുക. ഈ വെള്ളം അരിച്ചെടുത്ത് മാറ്റിവെക്കുക. അതിന് ശേഷം നിങ്ങൾ സാധാരണ പോലെ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകിയതിന് പിന്നാലെ, അവസാനമായി ഈ തേയിലവെള്ളം തലയോട്ടിയിലും മുടിയിലും നന്നായി ഒഴിച്ച് മസ്സാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തിൽമുടി കഴുകിയെടുക്കാം.

കറിവേപ്പില – തേയില ഹെയർ മാസ്ക്

മുടിയുടെ നീളം കൂട്ടാനും പുതിയ മുടികൾ വളരാനും ഈ മാസ്ക് ആഴ്ചയിൽ ഒരിക്കൽ ഉപയോഗിക്കാം. നല്ല കടുപ്പമേറിയ രീതിയിൽ തയ്യാറാക്കിയ തേയിലവെള്ളത്തിലേക്ക് ഒരു പിടി കറിവേപ്പില കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയുടെ അറ്റം വരെയും തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകിക്കളയാം.

തേയിലപ്പൊടിയുടെ ​ഗുണങ്ങൾ

  • നിങ്ങൾ സ്ഥിരമായി തേയിലവെള്ളം മുടിയിൽ ഉപയോഗിക്കുമ്പോൾ ശരിക്കും മുടിയിഴകളിൽ മാറ്റം കണ്ടുതുടങ്ങുന്നു. തേയിലയിലെ കഫീൻ, മുടികൊഴിച്ചിലിന് കാരണമാകുന്ന ‘DHT’ (Dihydrotestosterone) എന്ന ഹോർമോണിനെ പ്രതിരോധിക്കുകയും മുടിയുടെ വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു.
  • കട്ടൻ ചായയിലെ പ്രകൃതിദത്ത പിഗ്മെൻ്റുകൾ മുടിക്ക് നല്ല കടും കറുപ്പ് നിറം നൽകാൻ സഹായിക്കും. കെമിക്കൽ ഡൈകൾക്ക് പകരമായി നരച്ച മുടിയെ ഇല്ലാതാക്കാൻ ഇത് ഉപയോ​ഗിക്കുന്നത് വളരെ നല്ലതാണ്.
  • ഇതിലെ ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തലയോട്ടിയിലെ അണുബാധകൾ, താരൻ, കടുത്ത ചൊറിച്ചിൽ എന്നിവ പരിഹരിച്ച് തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നു.
  • മുടിയിലെ പിഎച്ച് (pH Level) നിലനിർത്താൻ തേയിലവെള്ളം വളരെയധികം സഹായിക്കുന്നു. ഇത് വരണ്ടതും ജീവനില്ലാത്തതുമായ മുടിയെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • കട്ടൻ ചായ വെള്ളം അമിതമായി ഉപയോഗിച്ചാൽ ചിലരിൽ മുടി വരണ്ടുപോകാൻ സാധ്യതയുണ്ട്. അതിനാൽ ആഴ്ചയിൽ രണ്ട് തവണയിൽ കൂടുതൽ ഉപയോഗിക്കരുത്.
  • കട്ടൻ വെള്ളം ഉപയോഗിച്ച് മുടി കഴുകിയ ശേഷം മുടി വല്ലാതെ കട്ടിയായി തോന്നുകയാണെങ്കിൽ അല്പം ഹെയർ കണ്ടീഷണറോ സീറമോ ഉപയോഗിക്കുന്നത് നന്നായിരിക്കും.
  • ബ്ലാക്ക് ടീയ്ക്ക് പകരം ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമടങ്ങിയ ഗ്രീൻ ടീയുടെ പൊടി ഇതേ രീതിയിൽ മുടി വളർത്താൻ ഉപയോഗിക്കാവുന്നതാണ്.

English Summary:

Discover how a simple black tea rinse can dramatically reduce your hair lossing, block hair-loss hormones, and stimulate deep follicle growth for stronger, longer hair naturally. Check Here is how to use one tea spoon of tea powder.

Follow Us