Man Attacks Girlfriend And Father: വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് യുവതിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി; ആൺസുഹൃത്ത് അറസ്റ്റിൽ

Marriage Proposal Rejected: ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യലഹരിയിൽ എത്തിയ ​ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

Man Attacks Girlfriend And Father: വിവാഹ അഭ്യർത്ഥന നിരസിച്ചു; പാലക്കാട് യുവതിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി; ആൺസുഹൃത്ത് അറസ്റ്റിൽ

Gireesh

Updated On: 

12 Sep 2025 17:13 PM

പാലക്കാട്: പാലക്കാട് നെന്മാറയിൽ പെൺസുഹൃത്തിനെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി യുവാവ്. വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത്. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. ആലത്തൂർ പൊലീസ് ആണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യലഹരിയിൽ എത്തിയ ​ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഇരുവരെയും നെന്മാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് വർഷമായി യുവതിയും ​ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ​ഗിരീഷ് നാട്ടിലെത്തിയതിനു ശേഷം ബസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയിൽ ഗിരീഷിനെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതിനു ശേഷവും യുവാവ് യുവതിയെ ഫോണിലൂടെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നതായി വീട്ടുക്കാർ പരാതിപ്പെട്ടു.

Also Read:മരണത്തിൽ അസ്വാഭാവികത; സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി

ഇതോടെയാണ് നീളമുള്ള കത്തിയുമായി വീട്ടിൽ അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ബെഡ്‌റൂമില്‍ ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചതായും തടയാനെത്തിയ അച്ഛനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ യുവതിയുടെ കയ്യിലും മുതുകിലും അച്ഛന്റെ കൈവിരലിലും നെറ്റിയിലുമാണു പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും