Masappadi Case: മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനും നിർണായക ദിനം; ഹൈക്കോടതി വിധി ഇന്ന്
Masappadi Case High Court Verdict Today: ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കുക. ഇഡിയുടെ കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതു പ്രവർത്തകൻ കെ എം ഷാജഹാനാണ് ഹൈക്കോടതയിൽ ഹർജി നൽകിയത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ ആവശ്യമായ എല്ലാ തെളിവുകളും കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

Pinarayi Vijayan and Muhammed Riyas
കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും ഇന്ന് നിർണായകം. ഇരുവർക്കുമെതിരെ അഴിമതിക്ക് കേസെടുക്കണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കുക. ഇഡിയുടെ കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതു പ്രവർത്തകൻ കെ എം ഷാജഹാനാണ് ഹൈക്കോടതയിൽ ഹർജി നൽകിയത്. ഇരുവർക്കുമെതിരെ കേസെടുക്കാൻ ആവശ്യമായ എല്ലാ തെളിവുകളും കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന് മേൽ വീണ്ടും പ്രാഥമിക പരിശോധന നടത്തുന്നത് എന്തിനാണെന്നുമാണ് ഇഡിയുടെ ചോദ്യം. എന്നാൽ, ഡയറിക്കുറിപ്പ് വെച്ച് മാത്രം അഴിമതി കേസ് എടുക്കാനാവില്ലെന്നാണ് ഇതിന് മറുപടിയായി സർക്കാർ കോടതിയെ അറിയിച്ചത്. തെളിവായിട്ട് മൊഴിവിവരങ്ങൾ ഉണ്ടല്ലോ എന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി കഴിഞ്ഞെന്നും ഇഡി കോടതിയിൽ ആരാഞ്ഞു. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ ഇന്ന് വിധി പറയുക.
ALSO READ: ചോദിക്കാൻ ആളുണ്ട്! ഗാർഹിക പീഡനങ്ങൾ അവസാനിപ്പിക്കാൻ ” സ്പീക്ക് അപ്” പദ്ധതിയുമായി ആഭ്യന്തര വകുപ്പ്
ഇഡിയുടെ ശുപാർശ ഇപ്രകാരം
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വിജയൻ, മുൻ മന്ത്രിയായ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ഇഡി ശുപാർശ ചെയ്തത്. നിലവിൽ വിഷയത്തിൽ പ്രാഥമിക പരിശോധന നടന്നു വരികയാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതി ലഭിച്ചയുടൻ അടിയന്തരമായി എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് നിയമപരമായി നിർബന്ധമില്ല. പ്രാഥമിക പരിശോധന പൂർത്തിയാക്കി വിവരങ്ങൾ ലഭിച്ച ശേഷമേ കേസ് രജിസ്റ്റർ ചെയ്യേണ്ടതുള്ളൂവെന്നാണ് സർക്കാരിന്റെ പ്രധാന വാദം.
എന്നാൽ, ഇഡി അന്വേഷണ ഏജൻസിയല്ലെന്നും പ്രാഥമിക അന്വേഷണം ആകാമെന്നും സ്വകാര്യ വ്യക്തി നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ മറ്റൊരു പ്രധാനവാദം. റിപ്പോർട്ടിൽ മതിയായ വസ്തുതയില്ലാത്തതിനാലാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്നവർക്ക് ഏതെങ്കിലും സാക്ഷിയെ സമൻസ് അയച്ച് വിളിപ്പിക്കാനോ രേഖകൾ പരിശോധിക്കാനോ പോലും അധികാരമില്ലെന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയിൽ പറഞ്ഞിരിക്കുന്നത്.
അതേസമയം, എല്ലാ വാഗ്വാദങ്ങൾക്കും അന്തിമമാകുന്നതാകുമോ ഇന്നത്തെ ഹൈക്കോടതി വിധിയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. ഹർജിയിൽ കോടതി സ്വീകരിക്കുന്ന നിലപാട് മാസപ്പടി കേസിലെ തുടർനടപടികളിൽ നിർണായകമായേക്കും. കേസിൽ ഇഡി നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണമോ എന്നത് ഹൈക്കോടതിയുടെ ഉത്തരവിലൂടെ തീരുമാനിക്കപ്പെടും.
English Summary:
Kerala High Court will deliver its verdict on today on a plea seeking an FIR and investigation against Chief Minister Pinarayi Vijayan and former minister Mohammed Riyas in Masappadi Case.