Kozhikode MDMA Case: കോഴിക്കോട് വൻ ലഹരിവേട്ട: 296 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ
Police Officers Suspended: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രതികളെയാണ് പിടികൂടിയത്...

പ്രതീകാത്മക ചിത്രം
കോഴിക്കോട്: നഗരത്തിൽ വിവിധ ഇടങ്ങളിലായി വൻ ലഹരിവേട്ട. 296 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് എംഡിഎംഎ വിതരണം ചെയ്തിരുന്ന പ്രതികളെയാണ് പിടികൂടിയത് എന്ന് പോലീസ് പറഞ്ഞു. കോവൂർ സ്വദേശി അരുൺകുമാറും ഒളവണ്ണ സ്വദേശിയായ ആശിലും ആണ് പിടിയിലായത്. പ്രതികൾ ബംഗളൂരുവിൽ നിന്നും എംഡിഎംഎ എത്തിച്ചാണ് വിൽപ്പന നടത്തിയിരുന്നത്.
അരുൺകുമാർ കോവൂരിൽ നിന്ന് തന്നെയാണ് അറസ്റ്റിലായത്. പിടിയിലാകുമ്പോൾ 200 ഗ്രാം എംഡിഎം എയും ലഭിച്ചിരുന്നു. രണ്ടുതവണ ലഹരി കേസിൽ അറസ്റ്റിലായ അരുൺകുമാർ ജാമ്യത്തിൽ ഇറങ്ങിയ ശേഷവും എം.ഡി.എം.എ വിൽപ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ആഷിലിനെ തിരുവങ്ങൂർ സ്കൂൾ സമീപത്ത് വെച്ചാണ് 12 ഗ്രാമിൽ അധികം എംഡിയുമായി പിടികൂടിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആശിലിന്റെ ഒളവണ്ണയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 83 ഗ്രാമിൽ അധികം എംഡിഎം കൂടി കണ്ടെത്തുകയായിരുന്നു. അതേസമയം കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി ഏകദേശം 712 ഗ്രാം എംഡിഎംഐയുമായി നാലുപേർ പിടിയിലായിരുന്നു.