Malappuram Kottakkal Fire: മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു

Massive Fire Breaks Out in Kottakkal: മഹാമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കട പൂർണമായും കത്തിനശിച്ച നിലയിലാണ്.

Malappuram Kottakkal Fire: മലപ്പുറം കോട്ടയ്‌ക്കലിൽ വൻ തീപിടിത്തം; വ്യാപാര സ്ഥാപനം പൂർണമായും കത്തിനശിച്ചു

Malappuram Kottakkal Fire

Updated On: 

08 Nov 2025 09:02 AM

മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. മഹാമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കട പൂർണമായും കത്തിനശിച്ച നിലയിലാണ്. തീ നിയന്ത്രണ വിധേയമാക്കി.

ഈ വഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടിക്കുന്നത് ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.തിരൂര്‍, താനൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. അപകട കാരണം ഷോർട്ട് സെർക്യൂട്ടാണെന്നാണ് പ്രാഥമിക നി​ഗമനം. താല്‍കാലികമായി നിർമിച്ച കടയാണ് കത്തി നശിച്ചത്. ഫ്‌ളക്‌സുകളും മറ്റും ഉപയോഗിച്ചായിരുന്നു കടയുടെ നിര്‍മാണം. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി. തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു.

Also Read:ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ ആഭിചാരക്രിയ! യുവതിയെ പൊള്ളലേൽപ്പിച്ചു, മദ്യം നൽകി; ക്രൂര പീഡനം

ഈ കെട്ടിടത്തിന്റെ മുകൾ ഭാ​ഗത്തായി സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ടായിരുന്നു. തീപിടുത്തത്തെ തുടര്‍ന്ന് ഇവർ മുകൾ നിലയിൽ കുടുങ്ങി കിടക്കുകയായിരുന്നു. ഇവരെ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഒരു ഭാഗത്തെ തീ പൂർണമായും അണച്ചാണ് പെൺകുട്ടികളെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയവരിൽ ഒരാൾക്ക് ചെറിയ പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചു.പ്ലാസ്റ്റിക് സാധനങ്ങൾ വില്‍ക്കുന്ന സ്ഥാപനമാണ് ഇത്. സ്ഥാപനത്തിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും