AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Massive Fire Breaks Out: തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടുത്തം; പത്ത് ഫയർഫോഴ്സ് യൂണിറ്റുകളെത്തി

Fire breaks out at PMG in Thiruvananthapuram: സംഭവസ്ഥലത്ത് പത്ത് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Massive Fire Breaks Out: തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടുത്തം; പത്ത് ഫയർഫോഴ്സ് യൂണിറ്റുകളെത്തി
പ്രതീകാത്മക ചിത്രംImage Credit source: Freepik
Sarika KP
Sarika KP | Published: 07 Jun 2025 | 06:49 AM

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടുത്തം. പിഎംജിയിൽ പ്രവർത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. സംഭവസ്ഥലത്ത് പത്ത് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിസരം മുഴുവന്‍ പുക പടര്‍ന്ന സാഹചര്യമുണ്ട്. ഇത് നീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കെട്ടിടത്തിന്റെ മുകളിലത്തെ ഭാഗത്താണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സ് ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ്. അപകട സമയത്ത് ഷോറൂമിൽ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് തീപിടിത്തം കണ്ടത്. പിന്നാലെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

Also Read:മസ്തിഷ്‌ക ജ്വരം ഉണ്ടാക്കുന്ന 5 തരം അമീബകളെ കണ്ടെത്താനുള്ള ടെസ്റ്റ് വിജയം, ഇത് നിർണായക ചുവടുവയ്പ്പ്

തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റ്, ചാക്ക നിന്ന് മൂന്ന് യൂണിറ്റ്, വിഴിഞ്ഞം ഒരു യൂണിറ്റ്, കഴക്കൂട്ടം ഒരു യൂണിറ്റ്, നെടുമങ്ങാട് ഒരു യൂണിറ്റ് എന്നിവരെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുതിയ സ്കൂട്ടറുകള്‍ക്ക് അടക്കം തീപിടിച്ചു എന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.