AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chalakudy Paint Shop Fire: ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം

Chalakudy Paint Shop Fire: ഇന്ന് രാവിലെ എട്ടരയോടെയാണു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

Chalakudy Paint Shop Fire: ചാലക്കുടിയിൽ പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു; തീയണയ്ക്കാൻ ശ്രമം
പ്രതീകാത്മക ചിത്രംImage Credit source: Freepik
sarika-kp
Sarika KP | Updated On: 16 Jun 2025 10:20 AM

തൃശ്ശൂര്‍: ചാലക്കുടി നോർത്ത് ജംക്‌ഷനിൽ വൻ തീപ്പിടിത്തം. പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപ്പിടിത്തമുണ്ടായത്. ഇന്ന് രാവിലെ എട്ടരയോടെയാണു സംഭവം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

കെട്ടിടത്തിൽ വലിയതോതില്‍ തീപടര്‍ന്നിട്ടുണ്ട്. മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുടെ കടയുമുണ്ട്. ഇതിന് തൊട്ടടുത്ത് ഒരു ഗ്യാസ് ഗോഡൗണുമുണ്ട് ഇവിടെ നിന്നും ഗ്യാസ് നീക്കി. തീ അണയ്ക്കാൻ അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ നിയന്ത്രണവിധേയമായിട്ടില്ല. തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Also Read: കൊട്ടിയൂരിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് ആംബുലൻസ് വൈകി; ചികിത്സക്കിട്ടാതെ മൂന്ന് വയസ്സുകാരൻ മരിച്ചു

എന്നാൽ തീ പിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. സംഭവത്തെ തുടർന്ന് ചാലക്കുടി നോര്‍ത്ത് ജങ്ഷനില്‍ ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഇതിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഈ പ്രദേശത്ത് തിരക്ക് കൂടുതലാണ്.