MDMA Case: ലോഡ്ജ് കേന്ദ്രീകരിച്ച് എം.ഡി.എം.എ. വിൽപ്പന, പെരിന്തൽമണ്ണയിൽ വിദ്യാർത്ഥിനിയും സുഹൃത്തും പിടിയിൽ
Perinthalmanna MDMA Case; പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡി എം എ വിൽപ്പന നടത്തിവന്ന കേസിൽ നഴ്സിംഗ് വിദ്യാർത്ഥിനി അടക്കം രണ്ടുപേർ പിടിയിലായി. പെരിന്തൽമണ്ണ മണ്ണാർമല പീച്ചേരി സ്വദേശിയായ അറവ് വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 11.63 ഗ്രാം എൻഡിഎമ്മാണ് ഇവരിൽ നിന്ന് പിടികൂടിയത്.

പ്രതീകാത്മക ചിത്രം
മലപ്പുറം: പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡി എം എ വിൽപ്പന നടത്തിവന്ന കേസിൽ നഴ്സിംഗ് വിദ്യാർത്ഥിനി അടക്കം രണ്ടുപേർ പിടിയിലായി. പെരിന്തൽമണ്ണ മണ്ണാർമല പീച്ചേരി സ്വദേശിയായ അറവ് വീട്ടിൽ ജാസിർ അർഷാദ് (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 11.63 ഗ്രാം എൻഡിഎമ്മാണ് ഇവരിൽ നിന്ന് പിടികൂടിയത്.
സംസ്ഥാനത്തെ ലഹരി ഇടപാടുകൾക്ക് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഇൻസ്പെക്ടർ അൻവർ സാദിഖും, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പെരിന്തൽമണ്ണ നഗരത്തിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസ് മിന്നൽ പരിശോധന നടത്തിയത്.
Also Read: റോ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനം, യുവതിയിൽ നിന്ന് ലക്ഷങ്ങൽ തട്ടിയ മലപ്പുറം സ്വദേശി പിടിയിൽ
പിടിയിലായവർ ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിച്ചത് എന്നും ആർക്കൊക്കെയാണ് ഇത് വിതരണം ചെയ്തിരുന്നത് എന്നും പോലീസ് അന്വേഷണം നടത്തിവരികയാണ്. ഈ ലോഡ്ജിൽ കൂടുതൽ ആളുകൾക്ക് ഇടപാടിൽ പങ്കുണ്ടോ എന്നും അന്വേഷണം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത്തരം ലോഡ്ജുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കർശനമാക്കും എന്നും ലഹരി ഇടപാടുകൾക്കുവേണ്ടി വാഹനമോ മറ്റ് സാമ്പത്തിക സഹായമോ നൽകുന്നവർക്ക് എതിരെ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രതികരിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിപുലമായ പരിശോധനകളും നടപടികളുമാണ് പോലീസിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടന്നുവരുന്നത്. ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ടമായി പോലീസും തദ്ദേശസ്വയംഭരണ വകുപ്പും കൈകോർത്ത് ജനകീയ പ്രതിരോധ നിര തീർക്കുന്ന പരിപാടി പുരോഗമിച്ചു വരികയാണ്. തൂഫാൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് രാസലഹരി വസ്തുക്കളുടെ ലഭ്യത 20 മുതൽ 30 ശതമാനം വരെ കുറച്ചുകൊണ്ടുവരാൻ കേരള പൊലീസിന് സാധിച്ചിട്ടുണ്ട് എന്നും എന്നാൽ ഇതിന് പിന്നാലെ, മെഡിക്കൽ ഷോപ്പുകളിലെ മരുന്നുകളെ ലഹരിക്കായി ആശ്രയിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ടെന്നും അതിനാൽ ഫാർമസിസ്റ്റുകളും മെഡിക്കൽ ഷോപ്പ് ഉടമകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൂർണമായ പിന്തുണ നൽകണമെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളിൽ അഭ്യർത്ഥിച്ചിരുന്നു.
English Summary
Two individuals, including a nursing student, have been arrested in a case involving the sale of MDMA from a lodge in Perinthalmanna town. The police arrested Jassir Arshad (20) of Aravveettil, Peecheri, Mannarmala, Perinthalmanna, and Shahana Midha (20) of Ambalakkuthu House, Jubilee Road, Angadippuram. 11.63 grams of MDMA were seized from them.